തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയായ യുവതി നല്‍കിയ പരാതി മറച്ചുവച്ച വൃദ്ധ കാരാട്ട് അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. എംഎല്‍എയ്‌ക്കെതിരായ പരാതി യുവതി ആദ്യം നല്‍കിയത് പിബി അംഗം വൃന്ദാ കാരാട്ടിനായിരുന്നു രണ്ടാഴ്ച മുമ്പാണ് പി.കെ ശശിഅശ്ലീലമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് അടക്കം വൃന്ദയ്ക്ക് അയച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നടപടി സ്വീകരിക്കാത്തതിനാല്‍ ജനറല്‍ സെക്രട്ടറിയായ സീതാറായം യെച്ചൂരിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അവൈലബിള്‍ പിബി ചേര്‍ന്ന ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്.
അതേസമയം ലൈംഗിക ആരോപണത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ കമ്മീഷന്‍ കേരളത്തിലെത്തുമെന്ന് അധ്യക്ഷ രേഖ ശര്‍മ്മ അറിയിച്ചു. എന്നാല്‍ പെണ്‍ക്കുട്ടി പരാതി നല്‍കാത്തതിനാല്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുക്കാന്‍ തയ്യാറാവാത്തത് വലിയ പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചിരുന്നു.
കേസില്‍ അന്വേഷണം നടത്തണമെന്ന് കെഎഎസ്‌യു, യുവമോര്‍ച്ച സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും യുവതിയുടെ പേരോ മറ്റു വിവരങ്ങളോ ലഭിക്കാത്തതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണു പൊലീസ്. ഇതുവരെ പെണ്‍ക്കുട്ടി പോലീസില്‍ പരാതി നല്‍കാത്തതിനാല്‍ പാര്‍ട്ടിയില്‍ തന്നെ പരാതി പരിഹരിക്കാനാണ് നീക്കങ്ങള്‍ നടക്കുന്നത്. സിപിഎമ്മിന്റെ ജില്ലാ തലം മുതല്‍ ദേശീയ തലം വരെയുള്ള നേതാക്കള്‍ക്കള്‍ക്ക് പരാതി നല്‍കിയത് ഇതിനുള്ള സാധ്യതയായിട്ടാണ് നേതാക്കള്‍ കാണുന്നത്. എന്നാല്‍ പരാതി സംബന്ധിച്ച് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്തിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി തീരുമാനങ്ങളില്‍ വലിയ അട്ടിമറി സംഭവിക്കാന്‍ സാധ്യതയുണ്ട്.
Post Your Comments