Latest NewsAutomobile

പ്ലാസ്റ്റിക്കില്‍ നിന്നും കാര്‍ പ്രവര്‍ത്തിപ്പിക്കാൻ ഇന്ധനം കണ്ടെത്തിയെന്ന്‍ ശാസ്ത്രജ്ഞര്‍

ലണ്ടന്‍: പ്ലാസ്റ്റിക്കില്‍ നിന്നും കാര്‍ പ്രവര്‍ത്തിപ്പിക്കാൻ ഇന്ധനം കണ്ടെത്തിയെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞര്‍ രംഗത്ത്. ഉപേക്ഷിച്ച പ്ലാസ്റ്റിക്കുളിൽ നിന്നും കാര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന ഹൈഡ്രജന്‍ ഇന്ധനമായി രൂപാന്തരപ്പെടുത്തിയെന്നാണ് യുകെയിലെ സ്വാന്‍സീ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ആണ് അവകാശപ്പെടുന്നത്. പ്ലാസ്റ്റിക്കില്‍ നിന്നും ഇന്ധനം ഉത്പാദിപ്പിക്കാമെന്നു കണ്ടെത്തിയെങ്കിലും ഇത് വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കണമെങ്കില്‍ ഇനിയും വര്‍ഷങ്ങളെടുക്കുമെന്നാണ് റിപ്പോർട്ട്.

Also read4 മണിക്കൂര്‍ ചാര്‍ജ്ജില്‍ 100 കി.മീ താണ്ടുന്ന സ്‌കൂട്ടര്‍ !!!!

ഈ പ്രക്രിയ റീസൈക്ലിങിനുള്ള(പുന:ചംക്രമണം) വിലകുറഞ്ഞ ബദലായിരിക്കുമെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. പി ഇ ടി (polyethylene terephthalate)കൊണ്ടാണ് ഭൂരിഭാഗം പ്ലാസ്റ്റിക് ബോട്ടിലുകളും നിർമിക്കുന്നത്. ശുദ്ധീകരിക്കാനുള്ള ബുദ്ധിമുട്ട് മൂലമാണ് ബോട്ടിലുകള്‍ ഉപേക്ഷിക്കുന്നത്. എന്നാല്‍ തങ്ങള്‍ നടത്തിയിരിക്കുന്ന കണ്ടുപിടുത്തത്തില്‍ പ്ലാസ്റ്റിക്ക് ശുദ്ധീകരിക്കേണ്ടി വരുന്നില്ലെന്നും റീസൈക്കിള്‍ ചെയ്യാത്ത പ്ലാസ്റ്റിക്കുകള്‍ കൊണ്ട് എന്തെങ്കിലും ഉപയോഗം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു തങ്ങളെന്നും ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡോ.മോറിറ്റ്‌സ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button