Latest NewsIndia

സൗദി നഗരം ചാമ്പലാക്കാനെത്തിയ മിസൈല്‍ തകര്‍ത്തു: നിരവധി പേര്‍ക്ക് പരിക്ക്

റിയാദ്•സൗദി നഗരത്തെ ലക്ഷ്യമാക്കി ഹൂത്തി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തു. സംഭവത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റതായി വിമതരുമായി പോരാട്ടം നടത്തുന്ന സൗദി സഖ്യസേന അറിയിച്ചു.

തെക്കന്‍ സൗദി നഗരമായ നജ്റാന് മുകളില്‍ വച്ച് മിസൈല്‍ തകര്‍ത്ത സംഭവത്തില്‍ രണ്ട് കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റതായി സൗദി സഖ്യസേന സൗദി സര്‍ക്കാര്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു.

READ ALSO: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൗദിമന്ത്രാലയം

യെമന്‍ ഗവര്‍ണറേറ്റ് അയ സദായില്‍ നിന്നാണ് മിസൈല്‍ വന്നതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.

തകര്‍ത്ത മിസൈലിന്റെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയില്‍ വീണാണ് ജനങ്ങള്‍ക്ക് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല.

ബുധനഴ്ച രാത്രി 8.08 ഓടെയാണ് നഗരത്തെ ലക്ഷ്യമാക്കി മിസൈല്‍ വരുന്നത് റോയല്‍ സൗദി വ്യോമ പ്രതിരോധ സേനയ്ദുഎ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വിജയകരമായി അതിനെ തടയുകയും തകര്‍ക്കുകയും ചെയ്തു. ഹൂത്തി വിമതര്‍ ഇതുവരെ 189 ഓളം ബാലിസ്റ്റിക് മിസൈലുകള്‍ സൗദിയിലേക്ക് അയച്ചിട്ടുണ്ടെന്നും ഇതിന്റെ ഫലമായി പൗരന്മാരും പ്രവാസികളും ഉള്‍പ്പടെ 112 സിവിലിയന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും നൂറുകണക്കിന് പേര്‍ക്ക് പരിക്കെട്ടിട്ടുണ്ടെന്നും അല്‍-മാലിക്കി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button