Latest NewsGulf

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൗദിമന്ത്രാലയം

റിയാദ് : പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൗദി ധനമന്ത്രാലയം. സൗദിയില്‍ നിന്ന് വിദേശികളയക്കുന്ന പണത്തിനു നികുതി ഈടാക്കില്ലെന്നു ധനമന്ത്രാലയം വ്യക്തമാക്കി. വിഷയം ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ധനമന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

സൗദിയിലെ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി മന്ത്രാലയം

സൗദിയില്‍ നിന്ന് വിദേശികളയക്കുന്ന പണത്തിനു നിശ്ചിത ശതമാനം നികുതി ഏര്‍പ്പെടുത്തുന്ന കാര്യം വ്യാഴാഴ്ച ചേരുന്ന ശൂറാ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ശൂറാ കൗണ്‍സില്‍ മുന്‍ അംഗവും, സൗദി ഓഡിറ്റിംഗ് അതോറിറ്റി മേധാവിയുമായ ഹിസാം അല്‍ അന്‍ഖരിയാണ് വിദേശികളയക്കുന്ന പണത്തിനു മേല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തണമന്ന് ആവശ്യപ്പെട്ടിരുന്നത്.
ശൂറാകൗണ്‍സില്‍ സാമ്പത്തിക സമിതി വിദേശികളയക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച് നേരത്തെ പഠനവും നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിഷയം സജീവ ചര്‍ച്ചയായിരുന്നു.

എന്നാല്‍ വിദേശികളയക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്താന്‍ ഉദ്ദേശമില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. അംഗീകൃത മാര്‍ഗങ്ങളിലൂടെ രാജ്യത്തിനകത്തേക്കും പുറത്തേക്കും പണം അയക്കുന്നതിനു തടസമുണ്ടാകില്ലെന്നും ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button