ദുബായ് : റോഡിൽ ച്യൂയിങ്ഗം തുപ്പിയാൽ 500 ദിർഹം പിഴ ഈടാക്കാൻ ഒരുങ്ങി ദുബായ്. ട്വിറ്ററിലൂടെ ദുബായ് മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം വീണ്ടും അറിയിച്ചത്. റോഡിൽ ചായക്കപ്പ് കളയുന്നതിനും,കാറിൽനിന്ന് മാലിന്യം വലിച്ചെറിയുക, പൊതുസ്ഥലത്ത് മൂത്രമൊഴിക്കുക തുടങ്ങിയവയ്ക്കും 500 ദിർഹമാണ് പിഴ. പൊതുസ്ഥലത്ത് തുപ്പിയാൽ 1000 ദിർഹം പിഴയൊടുക്കേണ്ടിവരും.
പരിസര വൃത്തിയും നഗരഭംഗിയും കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണങ്ങൾ. നിരവധി രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരുടെ താമസസ്ഥലമെന്ന നിലയിൽ ദുബായ് നിവാസികൾക്കിടയിൽ പാരിസ്ഥിതിക ബോധവത്കരണം ശക്തമാക്കുമെന്നു മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Post Your Comments