ന്യൂഡല്‍ഹി: 2018 ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡല്‍ നിലക്കുവേണ്ടി അവര്‍ നടത്തിയ പ്രകടനത്തെ കൂടിക്കാഴ്ച്ചയിൽ അദ്ദേഹം അഭിനന്ദിച്ചു. താരങ്ങളുടെ പ്രകടനം ഇന്ത്യയുടെ ഔന്നത്യവും അഭിമാനവും ഉയര്‍ത്തിയതായും പ്രധാനമന്ത്രി വ്യക്തമാക്കി.
Read also: ഏഷ്യന്‍ ഗെയിംസില്‍ മൂന്നു കോടി സ്വന്തമാക്കിയ താരം
ഒരു കായികതാരം ദിവസവും കടന്നുപോകുന്ന പ്രയാസങ്ങളെക്കുറിച്ച് പുറം ലോകത്തിന് ധാരണയൊന്നുമില്ല. അവരുടെ മനക്കരുത്തിനും സമര്‍പ്പണത്തിനും കാരണം അച്ചടക്കമാണ്. ഇത്തരക്കാരുടെ പരിശ്രമങ്ങളില്‍ നിന്ന് രാജ്യത്തെ മറ്റുള്ളവര്‍ക്ക് മുഴുവന്‍ പ്രചോദനം ലഭിക്കും. കായിക താരങ്ങളുടെ യഥാര്‍ത്ഥ വെല്ലുവിളി ഇനിയാണ് തുടങ്ങാനിരിക്കുന്നതെന്നും ഒളിമ്പിക്‌സ് ഗെയിംസ് പോഡിയത്തിലേറുക എന്ന തങ്ങളുടെ ലക്ഷ്യം ഒരിക്കലും നഷ്ടപ്പെടുത്തരുതെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി
Post Your Comments