Latest NewsKerala

നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തല്‍ ഇങ്ങനെ

കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുന്നതിന് മുൻപ്

മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടിയിൽ നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ
പുതിയ വെളിപ്പെടുത്തല്‍. കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുന്നതിന് മുൻപ് അമ്മയും സഹോദരനും ചേർന്ന് ശ്വാസം മുട്ടിച്ചും കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചിരുന്നു. ഇത് ലക്ഷ്യംകാണാതെ വന്നതോടെയാണ്
സഹോദരൻ നവജാതശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.കഴിഞ്ഞ ദിവസമാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന അരുംകൊല നടന്നത്.

ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞതോടെ പ്രതി ശിഹാബ് കത്തികൊണ്ട് കഴുത്തറുത്തറുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വർഷങ്ങളായി ഭർത്താവിനെ പിരിഞ്ഞ് താമസിക്കുന്ന സഹോദരി നബീല കുഞ്ഞിന് ജന്മം നൽകിയതിലുള്ള അപമാനമാണ് സഹോദരനെ കൃത്യത്തിന് പ്രേരിപ്പിച്ചത്.

ALSO READ: നാടിനെ ഞെട്ടിച്ച് വീണ്ടും ക്രൂരത; നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു

കൊലപാതകത്തിൽ അമ്മയായ നബീലക്കും പങ്കുള്ളതായാണ് പൊലീസ് നൽകുന്ന വിവരം. പ്രതി ശിഹാബിനെ പൊലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലനടത്താൻ ഉപയോഗിച്ച കത്തി വീട്ടിൽ നിന്ന് കണ്ടെത്തി.കൃത്യം നടത്തിയ രീതി പ്രതി പൊലീസിന് മുന്നിൽ വിശദീകരിച്ചു. ആരോഗ്യനില മോശമായ നബീലയെ ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button