Latest NewsKerala

പ്രളയ ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ട്രിബ്യൂണല്‍ സ്ഥാപിക്കണം: ചെന്നിത്തല

സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ ഉടന്‍ നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് രമേശ് ചെന്നിത്തല.

തിരുവനന്തപുരം: കേരളത്തിനുണ്ടയ പ്രളയ ദുരന്തത്തില്‍ നിന്നും സംസ്ഥാനം ഇപ്പോഴും കരകയറിയിട്ടില്ല. കേരളത്തിന് കൈത്താങ്ങായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ പ്രളയ ബാധിതര്‍ക്ക് അടിയന്തര സഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ ഉടന്‍ നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് രമേശ് ചെന്നിത്തല.

Also Read : പ്രളയ ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടും: നിയമസഭ

നഷ്ടപരിഹാരം നല്‍കാന്‍ ട്രിബ്യൂണല്‍ സ്ഥാപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വച്ചു കൊടുക്കാന്‍ മുന്‍ഗണന നല്‍കണമെന്നും പ്രളയ ബാധിത പ്രദേശങ്ങളിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണം. സഹായം നല്‍കിയവരുടെ പേര് വിവരങ്ങള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button