Latest NewsInternational

അന്തരിച്ച പ്രശസ്ത നടിയുടെ ചുവന്ന വൈരക്കല്ലുകള്‍ പതിച്ച ചെരിപ്പുകള്‍ കണ്ടെടുത്തു

2005-ല്‍ മ്യൂസിയത്തിന്റെ ജനാല തകര്‍ത്താണ് കോടികള്‍ വിലമതിക്കുന്ന ചെരുപ്പുകള്‍ മോഷ്ടിക്കപ്പെട്ടത്

ന്യൂയോര്‍ക്ക്: അന്തരിച്ച പ്രശസ്ത നടിയുടെ ചുവന്ന വൈരക്കല്ലുകള്‍ പതിച്ച ചെരിപ്പുകള്‍ കണ്ടെടുത്തു. മിന്നസോട്ടയിലെ മ്യൂസിയത്തില്‍ നിന്ന് 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഷണം പോയ അന്തരിച്ച അമേരിക്കന്‍ നടിയും ഗായികയുമായ ജൂഡി ഗാര്‍ലന്‍ഡിന്റെ ചുവന്ന വൈരക്കല്ലുകള്‍ പതിച്ച ചെരിപ്പുകളാണ് ഇപ്പോള്‍ കണ്ടെടുത്തത്.

ജുഡി ഗാർലൻഡ്

2005-ല്‍ മ്യൂസിയത്തിന്റെ ജനാല തകര്‍ത്താണ് കോടികള്‍ വിലമതിക്കുന്ന ചെരുപ്പുകള്‍ മോഷ്ടിക്കപ്പെട്ടത്. ചെരുപ്പ് കണ്ടെത്തുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് ഒരു ആരാധകന്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ മോഷണം നടന്നിട്ട് പത്ത് വര്‍ഷമായിട്ടും ചെരുപ്പ് കണ്ടെടുക്കാന്‍ സാധിക്കാതിരുന്നതോടെ പ്രഖ്യാപനം പിന്‍വലിച്ചിരുന്നു.

ചരുപ്പ് കണ്ടെടുത്തതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേസില്‍ അന്വേഷണം നടക്കുകയാണെന്ന് എഫ്ബിഐ പ്രത്യേക ഏജന്റ് ഷോണ്‍ സന്‍ബോണ്‍ പറഞ്ഞു.

1939-ല്‍ പുറത്തിറങ്ങിയ ദി വിസാര്‍ഡ് ഓഫ് ഓസ് എന്ന ചിത്രത്തില്‍ ജൂഡി ഗാര്‍ലാന്‍ഡ് ഉപയോഗിച്ചിരുന്ന ചെരിപ്പുകളിലൊന്നാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button