പുറപ്പെടാൻ നിൽക്കുന്ന ട്രെയിനിന്റെ എമർജൻസി ജനലിൽ കൂടി തല പുറത്തേക്കിട്ട് അവിടെ നിൽക്കുന്ന യുവാവിനെ ചുംബിക്കുന്നത് ആണ് ജലേബി; ദി എവെർലാസ്റ്റിംഗ് ലവ് എന്ന ചിത്രത്തിന്റെ പോസ്റ്റർ. വ്യത്യസ്തമായ പോസ്റ്റർ ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞു.
ജലേബിയുടെ പോസ്റ്ററിന് പ്രചോദനമായ ഒരു ചിത്രം ചരിത്രത്തിലുണ്ട്. പ്രശസ്ത ഒരു കൊറിയൻ വാർ ഫോട്ടോയാണിത്. തന്നെ യാത്രയാക്കാൻ വന്ന ഭാര്യയെ ട്രെയിനിന് വെളിയിലേക്ക് എത്തി ഉമ്മ വയ്ക്കുന്ന പട്ടാളക്കാരൻ , അയാളെ താഴെ പോകാതെ പിടിച്ചിരിക്കുന്ന കുട്ടുകാർ. ഇതാണ് യഥാർത്ഥ ചിത്രം.
വാർ ഗുഡ് ബൈ കിസ് ഫോട്ടോ പകർത്തിയത് ലോസേഞ്ചൽസ് ടൈംസിലെ ഫ്രാങ്ക് ബ്രൗൺ ആണ്. ഭര്‍ത്താവായ റോബർട്ട് മയെ ഭാര്യ ഗ്ലോറിയയെ ചുംബിക്കുന്ന ചിത്രമാണിത്.
Post Your Comments