NewsInternational

പോംപിയോയെ നീക്കണമെന്നാവശ്യപ്പെട്ട് ഉത്തരകൊറിയ

 

പ്യോങ്യാങ്: അസംബന്ധം പറയുന്ന യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയെ ആണവ ചര്‍ച്ചകളില്‍നിന്ന് ഒഴിവാക്കണമെന്ന് ഉത്തരകൊറിയ. കൂസലില്ലാതെ അസംബന്ധം പറയുന്നയാളാണ് പോംപിയോ എന്നും അദ്ദേഹത്തെവച്ചുള്ള ആണവചര്‍ച്ച മുന്നോട്ടുപോകില്ലെന്നും ഉത്തരകൊറിയന്‍ വിദേശമന്ത്രാലയ ഉദ്യോഗസ്ഥന്‍ ക്വോന്‍ ജോങ് ഗന്‍ പറഞ്ഞു. പകരം കൂടുതല്‍ ശ്രദ്ധാലുവായ മറ്റൊരാളെ നിയോഗിക്കണം. ഹനോയി ഉച്ചകോടി പരാജയപ്പെട്ടതിനു കാരണം പോംപിയോ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ആഴ്ച നടന്ന യുഎസ് സെനറ്റ് സബ്കമിറ്റി യോഗത്തില്‍ കിം ജോങ് അന്നിനെ പോംപിയോ ഏകാധിപതിയെന്ന് വിളിച്ചിരുന്നു. കിം ജോങ് അന്നുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്കടക്കം കഴിഞ്ഞ വര്‍ഷം നാലുതവണയാണ് പോംപിയോ ഉത്തരകൊറിയ സന്ദര്‍ശിച്ചത്. ജൂലൈയില്‍ പ്യോ ങ്യാങ്ങില്‍ നടന്ന ചര്‍ച്ചയില്‍ മൈക് പോംപിയോ പ്രകടിപ്പിച്ച ഗുണ്ടാ പ്രകൃതത്തിനെതിരെയും വിമര്‍ശമുയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button