Latest NewsKerala

യൂറോപ്പിന് ശേഷം ജപ്പാനും കൊറിയയും സന്ദർശിക്കാനൊരുങ്ങി മുഖ്യമന്ത്രി

യൂറോപ്പ് പര്യടനത്തിന് ശേഷം മടങ്ങിയെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ജപ്പാനും കൊറിയയും സന്ദർശിക്കും. ഇതിനുള്ള പ്രാരംഭ നടപടികൾ മുഖ്യമന്ത്രിയുടെ ഓഫീസ് തുടങ്ങിക്കഴിഞ്ഞു.വെള്ളപ്പൊക്കം നിയന്ത്രിക്കല്‍, വികേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജനം, ഫിഷറീസ്, ഐ ടി , ഭാഷ്യസംസ്കരണം, തുടങ്ങിയ രംഗങ്ങളിൽ ജപ്പാന്റെ സഹകരണം പ്രതീക്ഷിച്ചാണ് മുഖ്യമന്ത്രിയുടെ യാത്ര. നിലവിൽ വ്യവസായികളടങ്ങുന്ന ഒരു സംഘം ജപ്പാനിൽ നിന്നും കേരളത്തിൽ സന്ദർശനം നടത്തുന്നുണ്ട്. സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ ജപ്പാൻ സംഘത്തിന് മുൻപാകെ കേരളത്തിന്റെ വികസന സാധ്യതകൾ അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ യൂറോപ്യൻ സന്ദര്ശനത്തിലുള്ള പിണറായി 16നു പാരിസ് സന്ദർശിക്കും. തുടർന്ന് 17നു ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായും പങ്കെടുക്കും. ഇതിനു ശേഷം മെയ് 20 നു അദ്ദേഹം തിരിച്ചെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button