തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വീണ്ടും വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു. നിക്ഷേപ സമാഹരണത്തിനായി ജപ്പാനിലും കൊറിയയിലുമാണ് ഈ മാസം 24 മുതൽ അടുത്ത മാസം 4 വരെ സന്ദർശനം നടത്തുക. മുഖ്യമന്ത്രിക്ക് പുറമെ, മന്ത്രിമാരായ ഇപി ജയരാജൻ, എകെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി, ആസൂത്രണ ബോർഡ് അംഗം ഡോ വികെ രാമചന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്. കഴിഞ്ഞ വർഷം മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് കര്‍ശന ഉപാധികളോടെ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു.
ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തരുത്, ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാത്രമെ നടത്താവൂ തുടങ്ങിയ ഉപാധികളോടെയായിരുന്നു അനുമതി. മന്ത്രിമാര്‍ ഒരുമിച്ച് ധനസമാഹരണത്തിന് പോകുന്നത് തെറ്റായ കീഴ്വഴക്കമാകുമെന്ന വിലയിരുത്തലിലാണ് കേന്ദ്രം അനുമതി നിഷേധിച്ചത്.
Post Your Comments