ഏഴ് വയസു മാത്രം പ്രായമുള്ള തന്റെ മകളോടുള്ള കരുതലാണ് അരാഫത്ത് എന്ന പിതാവിന്. നക്ഷത്ര കണ്ണുള്ള തന്റെ മകള്‍ക്ക് മൂന്നോ നാലോ കൊല്ലം കഴിയുമ്പോള്‍ ആര്‍ത്തവമാകും. അതിനുശേഷം ഉടന്‍തന്നെ അവളുടെ കല്യാണവുമാകും. 50 ആടുകളെ നല്‍കുന്നയാള്‍ക്ക് പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൊടുക്കണമെന്നാണ് തന്റെ ഗോത്രത്തിലെ ആചാരമെന്ന് ഈ പിതാവ് വെളിപ്പെടുത്തുന്നു. ഇവാന്‍ വോദിനെന്ന റഷ്യന്‍ ഡോക്യുമെന്ററി സംവിധായകന്‍ ഈ പിതാവിന്റെ വേദന പുറംലോകത്തെത്തിച്ചു. ഇസ്രയേല്‍-പലസ്തീന്‍ അതിര്‍ത്തിയില്‍ വാദി ക്വെല്‍റ്റ് താഴ്വരയില്‍ ജീവിക്കുന്ന നാടോടി ഗോത്രത്തില്‍പ്പെട്ടവവരാണ് ഇവര്‍.
ആര്‍ത്തവം തുടങ്ങിയാല്‍ പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കുന്നതാണ് ഇവരുടെ ഗോത്രത്തിലെ രീതി. 50 ആടുകള്‍ക്ക് പകരമായി പെണ്‍കുട്ടിയെ നല്‍കണമെന്നാണ് ആചാരം. എന്നാല്‍ തന്റെ മകളെ ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ചയക്കാന്‍ ഈ പിതാവിന് താല്‍പര്യമില്ല. 2016ലാണ് വോദിന്‍ ആദ്യമായി ഈ താഴ്വരയിലെത്തിയത്. അന്ന് അഞ്ചുവയസ്സായിരുന്നു സക്കൂറയ്ക്ക് പ്രായം. ഡോക്യുമെന്ററി എടുക്കാന്‍ സഹായിക്കുന്നതിനിടെയാണ് അരാഫത്ത് തന്റെ മകള്‍ക്ക് സമീപഭാവിയില്‍ വരാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ച് വോദിനോട് പറഞ്ഞത്. മൂന്നാഴ്ചത്തെ ഷൂട്ടിംഗിനിടെയാണ് അരാഫത്ത് തന്റെ മകളെ മോസ്‌കോയിലേക്ക് കൊണ്ടുപോയിക്കൂടെയെന്ന് വോദിനോട് ചോദിച്ചതും.
Read Also: തന്നിലെ നടനെ മെച്ചപ്പെടുത്താൻ സഹായിച്ചത് വില്ലൻ വേഷങ്ങളെന്ന് ജയസൂര്യ
ഗോത്രത്തിലെ നിയമങ്ങള്‍ ലംഘിക്കാനാവാത്തതിനാല്‍ മറ്റു മാര്‍ഗങ്ങളൊന്നും തന്റെ മുന്നിലില്ലെന്നും അരാഫത്ത് വോദിനോട് പറഞ്ഞു. ഗോത്രത്തിലെ പെണ്‍കുട്ടികള്‍ക്ക് അന്യപുരുഷന്മാരോട് സംസാരിക്കാന്‍ വിലക്കുണ്ട്. എന്നാല്‍, വീട്ടിലൊരു അംഗത്തെ പോലെയായതോടെ സക്കൂറ വോദിന്റെ ചങ്ങാതിയായി മാറുകയായിരുന്നു. പുറംലോകത്തെ കുറിച്ച് അറിഞ്ഞ അരാഫത്തിന് മകളെ മോസ്്കോയില്‍ അയച്ച് പഠിപ്പിക്കണമെന്നാണ് ആഗ്രഹം. തുടക്കത്തില്‍ മകളെ വോദിന് വിവാഹം ചെയ്തുകൊടുക്കാമെന്നുപോലും അരാഫത്ത് വാഗ്ദാനം ചെയ്തു. അതു നിരസിച്ച വോദിന്‍, സക്കൂറയുടെ കാര്യം തന്റെ ഡോക്യുമെന്ററിയിലൂടെ പുറംലോകത്തില്‍ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ മറ്റൊരു ഡോക്യുമെന്ററി എടുക്കാനും വോദിന്‍ തീരുമാനിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ വന്‍ പിന്തുണയാണ് സക്കൂറയുടെ ഡോക്യുമെന്ററിക്ക് നല്‍കുന്നത്.
Post Your Comments