KeralaLatest News

‘എടോ ആ ചാക്കെടുത്ത് അകത്ത് കൊണ്ടുപോയി വെയ്ക്ക്’ – യുവതി ആജ്ഞാപിച്ചത് മലയാളി കളക്ടറോട്

ഇദ്ദേഹം ആരാണെന്ന് യുവതിയ്‌ക്കോ പ്രസിലുണ്ടായിരുന്നവര്‍ക്കോ അറിയില്ലായിരുന്നു

കാക്കനാട്: മഹാപ്രളയം കേരളത്തെ വിഴുങ്ങിയപ്പോള്‍ മലയാളികള്‍ ഒറ്റക്കെട്ടോടെയാണ് നേരിട്ടത്. അതില്‍ ജാതി-മത-തൊഴില്‍-രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഉണ്ടായിരുന്നു. വലുപ്പ ചെറുപ്പ വ്യത്യാസങ്ങളൊന്നുമില്ലാതെയാണ് ആളുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. മൂന്നു ദിവസം ആലപ്പുഴയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനായി കേന്ദ്രഭരണ പ്രദേശമായ ദാദ്രനഗര്‍ ഹവേലി കളക്ടര്‍ കണ്ണന്‍ ഗോപിനാഥും എത്തിയിരുന്നു. ദുരിതബാധിതരെ സഹായിക്കാന്‍ അവധിയെടുത്ത് എത്തിയതായിരുന്നു അദ്ദേഹം. പിന്നീട് എറണാകുളത്തും അദ്ദേഹം എത്തി. എന്നാല്‍ അദ്ദേഹത്തെ പലരും തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു.

‘എടോ ആ ചാക്കെടുത്ത് അകത്ത് കൊണ്ടുപോയി വെയ്ക്ക്’ എന്ന് ഒരു യുവതി ആജ്ഞാപിച്ചപ്പോള്‍ മടിയേതുമില്ലാതെ അദ്ദേഹം ചാക്കുകെട്ട് ചുമലില്‍ താങ്ങി അകത്തേക്കു പോയി. കാക്കനാട് കെ.ബി.പി.എസ്. പ്രസില്‍ വന്ന ലോറികളില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുന്നതിനിടെ ആയിരുന്നു യുവതിയുടെ കല്‍പ്പന. എന്നാല്‍ ഇദ്ദേഹം ആരാണെന്ന് യുവതിയ്‌ക്കോ പ്രസിലുണ്ടായിരുന്നവര്‍ക്കോ അറിയില്ലായിരുന്നു. ലോറിയില്‍ നിന്ന് സാധനമിറക്കിയും ചുമടുതാങ്ങിയും ആ മനുഷ്യന്‍ കെ.ബി.പി.എസ്. പ്രസില്‍ മൂന്നുനാള്‍ ഓടി നടന്നു.

Read also: വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി ഈടാക്കില്ലെന്ന് സൗദി ധനമന്ത്രാലയം

എന്നാല്‍ ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയും തലശ്ശേരി സബ് കളക്ടര്‍ എസ്. ചന്ദ്രശേഖറും കെ.ബി.പി.എസ്. സന്ദര്‍ശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്ന വ്യക്തിയെ എല്ലാവരും തിരിച്ചറിയുന്നത്.

സ്വന്തം ബാച്ചുകാരന്‍ എസ്. സുഹാസ് ജില്ലാ കളക്ടര്‍ ആയിരിക്കുന്ന ആലപ്പുഴയില്‍ പോലും ആരാണെന്ന് വെളിപ്പെടുത്താതെ, തന്നാല്‍ കഴിയുന്ന പോലെ പ്രവര്‍ത്തിച്ചശേഷമാണ് കണ്ണന്‍ ഗോപിനാഥന്‍ എറണാകുളത്ത് പ്രവര്‍ത്തിക്കാന്‍ എത്തിയത്. 2012 ഐ.എ.എസ്. ബാച്ചുകാരനായ കണ്ണന്‍ ഗോപിനാഥന്‍ കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button