കോവളം: ഭര്‍ത്താവിനെയും രണ്ട് മക്കളെയും അപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ സ്ത്രീയെ അനുനയിപ്പിക്കാന്‍ കോടതിയുടെ ശ്രമം. യുവതിയെ ഭര്‍ത്താവിനൊപ്പം അയക്കാന്‍ കോടതി പഠിച്ച പണി പതിനെട്ടും നോക്കിയെപ്പോള്‍ തലചുറ്റി വീഴലടക്കം കോടതിയിലരങ്ങേറിയത് നാടകീയ രംഗങ്ങള്‍.
കോവളം സ്വദേശിയുടെ ഭാര്യയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണത്തിലായ പോലീസ് ഇവര്‍ കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തുകയായിരുന്നു. ഫെയ്‌സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച ആളോടൊപ്പമാണ് യുവതി പോയത്. ഇവര്‍ ആദ്യം കോഴിക്കോടും പിന്നീട് കോയമ്പത്തൂരിലും എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ സ്ത്രീയോട് ഭര്‍ത്താവിനും മൂന്നു മക്കള്‍ക്കുമൊപ്പം പോകാന്‍ ജഡ്ജി നിര്‍ദ്ദേശിച്ചു. എന്നാല്‍ കാമുകനൊപ്പം പോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ ചേംബറില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
തുടര്‍ന്ന ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത സ്ത്രീയ്ക്ക് പോലീസ് കാവല്‍ വരെ ഏര്‍പ്പെടുത്തേണ്ടി വന്നു. പിന്നീട് കൗണ്‍സലിങ്ങിലൂടെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ കൂട്ടാക്കിയില്ല. പിന്നീട് സ്വന്തം മാതാവിനോടൊപ്പം പോകാന്‍ പോലീസ് ഇവരെ അനുവദിക്കുകയായിരുന്നു.
ALSO READ:23 കാരിയായ വധു കാമുകനൊപ്പം ഒളിച്ചോടി: 43 കാരനായ എം.എല്‍.എയുടെ കല്യാണം മുടങ്ങി
Post Your Comments