തിരുവന്തപുരം: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്റിന് സഹായമഭ്യര്‍ത്ഥിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റ്. ഒരു ദുരിതത്തില്‍ നിന്നും കരകയറിയവരാണ് കേരള ജനതയെന്നും, ഇന്ന് അതേ അവസ്ഥയോട് പൊരുതുന്ന നാഗാലാന്റിനെ സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസാണ് നാഗാലാന്റിനു സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
ആപത്തുകാലത്ത് നമ്മുക്കരികിലേക്ക് ഓടിയെത്തിയവരാണ് നാഗാലാന്റുകാര്‍. നാഗാലാന്റ് ഉപമുഖ്യമന്ത്രി പ്രളയ സമയത്ത് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ട് കേരളജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. കൂടാതെ സഹായവും നല്‍കിയിരുന്നന്നെും പോസ്റ്റില്‍ പറയുന്നു. ഈ ദുരിതകാലത്ത് നമുക്ക് നാഗാലാന്റ് ജനതക്കൊപ്പം നില്‍ക്കാം, കേരളത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിുയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം:-
പ്രളയക്കെടുതിയില്‍ അകപ്പെട്ട നാഗാലാന്റ് ജനതയെ സഹായിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു.
ഒരു പ്രളയക്കെടുതിയുടെ ദുരിതപര്‍വ്വം താണ്ടുന്നവരാണ് നമ്മള്‍. ഇപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്റും പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുന്നു. ആപത്ത്കാലത്ത് നമുക്കരികിലേക്ക് ഓടിയെത്തിയവരാണ് നാഗാലാന്റുകാര്‍. നാഗാലാന്റ് ഉപമുഖ്യമന്ത്രി തിരുവനന്തപുരത്തെത്തി കേരളജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. അവരുടെ സഹായം കേരളത്തിന് നല്‍കുകയും ചെയ്തു. ആ സ്‌നേഹം നമ്മുടെ മനസില്‍ എന്നും ഉണ്ടാകണം. പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ നാഗാലാന്റിനെ നമുക്കും സഹായിക്കാം.. ഈ ദുരിതകാലത്ത് നമുക്ക് നാഗാലാന്റ് ജനതക്കൊപ്പം നില്‍ക്കാം, കേരളത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ:കേരളത്തിന് സംഭാവന ശേഖരിക്കാനായി നാഗാലാന്റിന്റെ സംഗീത നിശ
Post Your Comments