Latest NewsIndia

വിമാനത്താവളത്തില്‍ ബിജെപിക്കെതിരെ മുദ്രാവാക്യം: എഴുത്തുക്കാരിക്ക് ജാമ്യം

സോഫിയയുടെ അറസ്‌ററിനെതിരെ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു

ചെന്നൈ: തൂത്തുക്കുടി വിമാനത്താവളത്തില്‍ ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത യുവ എഴുത്തുകാരി സോഫിയ ലോയിസിന് ജാമ്യം. ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജന്‍ കേള്‍ക്കെ ബിജെപിയുടെ ഫാസിസ ഭരണം തുലയട്ടെ എന്നാണ് സോഫിയ മുദ്രാവാക്യം വിളിച്ചത്. തമിഴ് എഴുത്തുകാരിയായ സോഫിയ ഒരു ഗവേഷണ വിദ്യാര്‍ത്ഥി കൂടിയാണ്. തൂത്തുക്കുടി കോടതിയാണ് ജാമ്യം അനുവദിച്ചത്. സോഫിയയുടെ അറസ്‌ററിനെതിരെ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജാമ്യം.

സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സോഫിയയും ബിജെപി നേതാവും തമ്മില്‍ വലിയ തര്‍ക്കം തന്നെയുണ്ടായി. ഇതിനെ തുടര്‍ന്നാണ് പോലീസ് ഐ.പി.സി സെക്ഷന്‍ 290 അനുസരിച്ച് പൊതുജനസമ്മര്‍ദത്തിനും,1888 ലെ തമിഴ്‌നാട് സിറ്റി പൊലീസ് ആക്റ്റ് 75 (1) (സി) പ്രകാരമുള്ള പൊതു സമാധാനവും ലംഘിച്ചതിനും സോഫിയയെ അറസ്റ്റ് ചെയ്തത്.

ALSO READ:മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്: പൊലീസിനെതിരെ ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button