എല്ലാവരുടെയും പ്രധാന ഭക്ഷണമാണ് പനീര്‍. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് പനീര്‍. നമുക്കറിയാം പനീര്‍ നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ എന്തും അധികമായാല്‍ അമൃതും വിഷമാണ് എന്ന് പറയുന്നതുപോലെ പനീര്‍ അധികം കഴിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും നല്ലതല്ല. പനീര്‍ പോഷകസമ്പുഷ്ടവും രുചികരവുമായ ഒരു പാലുല്പ്പന്നമാണ് പനീര്‍. കൂടാതെ ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചു കളയുന്ന പ്രക്രിയയെ സഹായിക്കുന്ന ഫാറ്റി ആസിഡ് ആയ ലിനോലെയ്ക് ആസിഡും പനീറില്‍ ധാരാളമുണ്ട്.
ദിവസവും ആവശ്യമുള്ളതിന്റെ 8 ശതമാനം കാല്‍സ്യം പനീറില്‍ ഉണ്ട്.രക്ത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പനീര്‍ സഹായിക്കും.ല്ലുകള്‍ക്കും പല്ലുകള്‍ക്കും ആരോഗ്യമേകുന്നതോടൊപ്പം ഹൃദയപേശികളുടെ ആരോഗ്യത്തിനും നാഡികളുടെ പ്രവര്‍ത്തനത്തിനും പനീര്‍ ഏറെ ഗുണകരമാണ്. ഗര്‍ഭിണികള്‍ക്ക് ആവശ്യമായ ജീവകം ബി കോംപ്ലക്‌സ് വൈറ്റമിനായ ഫോളേറ്റുകള്‍ പനീറില്‍ ധാരാളം ഉണ്ട്.ഇത് ഭ്രൂണ വളര്‍ച്ചയെ സഹായിക്കുന്നു.പ്രോട്ടീന്‍ ധാരാളം അടങ്ങിയ പനീര്‍ ഏറെ നേരം വിശക്കാതിരിക്കാന്‍ സഹായിക്കുന്നു. പനീറില്‍ ഒമേഗ 3 ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ഉണ്ട്. ഇവ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസിനെ തടയുന്നു.
വളരുന്ന കുട്ടികള്‍ക്ക് ഏറ്റവും മികച്ച ഭക്ഷണമാണ് പനീര്‍. പനീറില്‍ അടങ്ങിയ ജീവകങ്ങള്‍, ധാതുക്കള്‍, കാല്‍സ്യം, ഫോസ്ഫറസ് ഇവ പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നതോടൊപ്പം കുട്ടികളില്‍ എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്കും സഹായിക്കുന്നു. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്ന ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നു. അങ്ങനെ കുട്ടികളില്‍ ചുമ, ജലദോഷം, ആസ്മ മുതലായവ വരാതെ തടയുന്നു. കാല്‍സ്യത്തിന്റെ പ്രധാന ഉറവിടങ്ങളിലൊന്നാണ് പനീര്‍.
Also Read : ബ്രാ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതോ ചീത്തയോ? പുതിയ പഠനം പറയുന്നതിങ്ങനെ
സന്ധിവേദനയ്ക്ക് ആശ്വാസമേകുന്നു.ദിവസവും പനീര്‍ കഴിക്കുന്നത് പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് അര്‍ബുദ സാധ്യത കുറയ്ക്കുന്നു.ആര്‍ത്തവ വിരാമം വന്ന സ്ത്രീകളില്‍ സമ്മര്‍ദവും വിഷാദവും അകറ്റാന്‍ പനീറില്‍ കൂടുതല്‍ അളവില്‍ അടങ്ങിയ കാല്‍സ്യവും മറ്റു ധാതുക്കളും സഹായിക്കുന്നു. ആരോഗ്യവും തിളക്കവും ഉള്ള ചര്‍മവും തലമുടിയും സ്വന്തമാക്കാന്‍ പനീര്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി.കുട്ടികള്‍ക്ക് ദിവസവും പനീര്‍ നല്‍കുന്നത് നല്ലതാണ്. എന്തായാലും പോഷക ഗുണങ്ങള്‍ നിറഞ്ഞ പനീര്‍ കൊണ്ടുള്ള വിഭവങ്ങള്‍ പരീക്ഷിക്കാന്‍ മടിക്കേണ്ട.
എല്ലാവര്‍ക്കും എപ്പോഴും കഴിക്കാവുന്ന ഒന്നല്ല പനീര്‍ ഇതില്‍ കൊഴുപ്പിന്റെ അംശം കൂടൂതലായതിനാല്‍ ഹൃദയസംബന്ധമായ അസുഖം ഉള്ളവരും അമിതവണ്ണം ഉള്ളവരും ശ്രദ്ധിച്ചു മാത്രം കഴിക്കുക. പ്രമേഹവും ഹൈപര്‍ ടെന്‍ഷന്‍ ഉള്ളവരും ശ്രദ്ധിച്ചേ കഴിക്കാവൂ. പൊട്ടാസിയത്തെക്കാള്‍ സോഡിയത്തിന്റെ അളവ് പനീറില്‍ കൂടുതലാണ്. എന്നാല്‍ വണ്ണം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പനീര്‍ പ്രയോജനപ്പെടും. ഏതു ഭക്ഷണം കഴിക്കുമ്പോഴും അത് അളവില്‍ കൂടാന്‍ പാടില്ല എന്നതു ശ്രദ്ധിക്കുക. ദിവസവും പനീര്‍ കഴിക്കുന്നവര്‍ 50 ഗ്രാമില്‍ കൂടുതല്‍ കഴിക്കാന്‍ പാടില്ല.
Post Your Comments