YouthLatest NewsWomenLife StyleHealth & Fitness

ബ്രാ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതോ ചീത്തയോ? പുതിയ പഠനം പറയുന്നതിങ്ങനെ

ബ്രാ ഉപയോഗിക്കുന്നത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് സ്ത്രീകൾക്ക് എന്നും ആശങ്കയാണ്. ഭൂരിഭാഗം സ്ത്രീകൾക്കും ബ്രാ ഉപയോഗിക്കുമ്പോൾ അസ്വസ്ഥതകള്‍ അനുഭവപ്പെടാറുണ്ട്. ഗവേഷകനായ ജീന്‍സ് പതിനഞ്ച് വര്‍ഷം നീണ്ട പഠനത്തിലൂടെ സ്ത്രീകള്‍ക്കിടയില്‍ ബ്രാ ഉപയോഗിക്കുന്നതുകൊണ്ടുള്ള അസ്വസ്ഥതകള്‍ എന്തെല്ലാമാണെന്ന വിശദീകരിക്കയുണ്ടായി. മുന്നൂറിലധികം സ്ത്രീകളെ പഠനവിധേയമാക്കിയതില്‍ നിന്നും ബ്രാ ഉപയോഗിക്കണമെന്നത് നിര്‍ബന്ധമല്ല എന്നാണ് അദ്ദേഹം കണ്ടെത്തിയത്.

ബ്രാ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമാണെന്നും ബ്രാ ഉപേക്ഷിക്കുന്നതു കൊണ്ട് നിങ്ങള്‍ക്ക് യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഗവേഷണത്തില്‍ ബ്രാ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ചില പ്രശ്‌നങ്ങളെപ്പറ്റി അദ്ദേഹം പറയുന്നുണ്ട്.

ALSO READ: ആരോഗ്യത്തിന് തിളക്കം നല്‍കുന്നതിന് ഈ പോഷകങ്ങള്‍

ബ്രാ ധരിക്കുന്നതുകൊണ്ട് സ്ത്രീകളുടെ സൗന്ദര്യവും ശരീരഭംഗിയും വര്‍ധിക്കുമെന്നാണ് സ്ത്രീകൾ കരുതുന്നത് . എന്നാല്‍ അത് വെറും തെറ്റായ ധാരണയാണെന്നും അവയുടെ ഉപയോഗം സ്തനഭാഗങ്ങളിലെ സ്വഭാവിക ആരോഗ്യത്തെ ബാധിക്കുമെന്നാണ് ഈ പഠനങ്ങളുടെ കണ്ടെത്തല്‍.

ബ്രാ ഉപയോഗിക്കാത്ത സ്ത്രീകളുടെ മാറിടം താഴുന്നതിന് കാരണമാകുന്നുവെന്നും സ്തനത്തിന്റെ സൗന്ദര്യത്തെ നിലനിര്‍ത്താന്‍ സ്ഥിരമായി ബ്രാ ഉപയോഗിക്കണമെന്നാണ് ഒട്ടുമിക്ക സ്ത്രീകളും വിശ്വസിക്കുന്നത്. എന്നാല്‍ ഈ ധാരണ തെറ്റാണ്. പ്രസവങ്ങളുടെ എണ്ണം കൂടുന്നതാണ് മാറിടത്തിന്റെ മസിലുകള്‍ വലിയുന്നതിന് കാരണമെന്നും അവയും ബ്രായുടെ ഉപയോഗവും തമ്മില്‍ ബന്ധമില്ലെന്നാണ് ജീനിന്റെ കണ്ടെത്തല്‍.

സ്ത്രീകളുടെ സ്തനഭാഗത്തെ സ്വാഭാവിക ദ്രവങ്ങള്‍ ഉല്പ്പാദിപ്പിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കാന്‍ ബ്രാ കാരണമാകുന്നു. ഇത് സ്തനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹം തന്റെ ഗവേഷണത്തിലൂടെ കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button