ന്യൂഡൽഹി: നവജാതശിശുവിനെ മക്കളില്ലാത്ത ദമ്പതികൾക്ക് വിറ്റ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസമാണ് നവജാതശിശുക്കളെ വിൽക്കുന്ന സംഘം ഡൽഹിയിൽ പ്രവർത്തിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചത്. ദിവസങ്ങളും മണിക്കൂറുകളും മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ വരെ സംഘം വിൽക്കുന്നുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിൽ മക്കളില്ലാത്ത ദമ്പതികൾ എന്ന വ്യാജേനെ പോലീസ് ഉദ്യോഗസ്ഥർ സംഘത്തെ സമീപിക്കുകയായിരുന്നു.
തുടർന്ന് ഇടപാടുകാരൻ ഉദ്യോഗസ്ഥർക്ക് കുഞ്ഞിനെ കൈമാറുകയും ചെയ്തു. ഇതോടെ ഇടപാടുകാരനെയും ഇയാളുമായി ബന്ധപ്പെട്ട ഏഴ് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവർ ആശുപത്രികളിലും മറ്റും നിന്ന് കുട്ടികളെ കടത്തുന്നതായാണ് പോലീസിന്റെ സംശയം. പ്രതികളുടെ പക്കലുണ്ടായിരുന്ന നാല് കുട്ടികളെ പോലീസ് രക്ഷപെടുത്തി. അതേസമയം കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടതായി ആരും തന്നെ പോലീസിൽ പരാതിപ്പെടാത്തതും അന്വേഷണസംഘത്തെ ആശങ്കയിലാക്കുന്നു. മാതാപിതാക്കൾ തന്നെ കുഞ്ഞുങ്ങളെ സംഘത്തിന് വിൽക്കുന്നതാണോയെന്നും സംശയമുണ്ട്.
Post Your Comments