ന്യൂഡല്‍ഹി: കൗമാരക്കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഡല്‍ഹിയിലെ മുകുന്ദ്പൂരിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മോഷ്ടാവാണെന്ന സംശയത്തിന്റെ പേരിലാണ് കൈമാരക്കാരനെ നാട്ടുകാര്‍ കൊലപ്പെടുത്തിയത്. സമീപത്തെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ കുട്ടിയെ പ്രദേശവാസികള്‍ മര്‍ദിക്കുകയായിരുന്നെന്നു പോലീസ് അറിയിച്ചു.
A man was allegedly beaten to death in Mukundpur area after he was reportedly suspected of theft . His body was found near his house following which family claimed he was beaten by a mob , police investigating the claims @IndianExpress
— Anand Mohan (@mohanreports) September 4, 2018
സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു മൂന്നു പേര് ഒളിവിലാണ്. ഭാല്സ്വ പോലീസ് സ്റ്റേഷനിലാണു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ അന്വേഷണം തുടരുകയാണ്. വീടിനു സമീപത്തുനിന്നുമാണ് കുട്ടിയുടെ മൃതദേഹം മാതാപിതാക്കള്‍ കണ്ടെത്തിയത്.
Post Your Comments