Latest NewsNattuvartha

ഭാര്യ കൂടെ പോന്നില്ല; സ്‌കൂളിലെത്തി വിഷം കഴിച്ചയാള്‍ മരിച്ചു

ഇയാള്‍ ഭാര്യയോട് തന്റൊപ്പം വരാന്‍ ആവശ്യപ്പെട്ടു.

കൂറ്റനാട്: സ്‌കൂളിലെത്തി അധ്യാപികയായ ഭാര്യയുടെ മുന്നില്‍ വിഷം കഴിച്ച 42കാരന്‍ മരിച്ചു. തൃശൂര്‍ ചിറ്റശ്ശേരി ചെറുപ്പയില്‍ വിനയന്‍ ആണ് മരിച്ചത്. ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് ഭാര്യ ജോലി ചെയ്യുന്ന സ്‌കൂളിലെത്തി ഇയാള്‍ ഭാര്യയോട് തന്റൊപ്പം വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അധ്യാപിക ഇവര്‍ക്കൊപ്പം കൂടെ പോകാന്‍ കൂട്ടാക്കിയില്ല.

Read Also: “പോരുന്നോ എന്റെ കൂടെ?” ഈ പ്രശസ്ത ഡയലോഗ് പോലെ ഒരു വാക്കാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് നടൻ ദിലീപ്

ഇതോടെ വിനോദ് മറ്റ് അധ്യപകരുടെയും ഭാര്യയുടെയും മുന്നില്‍ വച്ച് വിഷം കഴിച്ചശേഷം പുറത്തേയ്ക്ക് ഓടുകയായിരുന്നു. അല്‍പ്പദൂരം ഓടിയ ശേഷം കുഴഞ്ഞുവീണ ഇയാളെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും കൊണ്ടുപോയി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button