Life Style

ടൊയ്ലറ്റ് ഫ്ളഷില്‍ എന്തിന് ഇത്തരത്തില്‍ രണ്ട് ബട്ടണ്‍ എന്ന് അറിയാമോ !

കമ്പനികള്‍ എന്തിനാണ് ഒരെണ്ണം ചെറുതും ഒരെണ്ണം വലുതുമായ ബട്ടണുകള്‍ ഫ്ളഷ് ടാങ്കില്‍ വെച്ചിരിക്കുന്നത്

ചില ടൊയ്ലറ്റ് ഫ്ളഷുകളുടെ ബട്ടണില്‍ നമ്മള്‍ 2 ബട്ടണുകള്‍ കാണാറുണ്ട്. ഇതുകണ്ട് ഒരിക്കലെങ്കിലും ഇതെന്തിനെന്ന് ചിന്തിച്ച് നിന്നിട്ടുണ്ടാകും അല്ലേ. അതിനുശേഷമാകും നമ്മള്‍ വെള്ളം ഫ്ളഷ് ചെയ്തിട്ടുണ്ടാകുക. എങ്കിലും നമ്മളില്‍ നിന്ന് ആ സംശയമിപ്പോഴും മാറാതെ നില്‍ക്കുകയാണ്. കമ്പനികള്‍ എന്തിനാണ് ഒരെണ്ണം ചെറുതും ഒരെണ്ണം വലുതുമായ ബട്ടണുകള്‍ ഫ്ളഷ് ടാങ്കില്‍ വെച്ചിരിക്കുന്നത്. അവര്‍ക്ക് ഒരു ബട്ടണ്‍ വെച്ചാല്‍ പോരെ !

Image result for Here's why toilet flush has one large and one small button

എങ്കില്‍ നിങ്ങള്‍ മനസിലാക്കിക്കോളൂ എല്ലാത്തിനുമുണ്ടൊരു കാരണം. എന്ത് നിങ്ങള്‍ വ്യത്യസ്തമായി കാണുന്നുവോ അപ്പോള്‍ നിങ്ങള്‍
ചിന്തിച്ചോളൂ അതിന്റെ പിറകില്‍ എന്തെങ്കിലുമുണ്ടാകുമെന്ന് ഉറപ്പ്. കമ്പനി ഇപ്രകാരം ടൊയ്ലറ്റ് ഫ്ളഷിന്റെ ബട്ടണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് നാം ഉപയോഗിക്കുന്ന വെളളത്തിന്റെ അളവ് ആവശ്യത്തിന് കുറവ് വരുത്താനാണ്.

Also Read :  പുരുഷന്‍മാരുടെ ഷർട്ടിന്റെ ബട്ടണ്‍ വലതുവശത്ത്, സ്ത്രീകളുടേത് ഇടതുവശത്തും; കാരണം അറിയാമോ

അതായത് വലുതും ചെറുമായ ബട്ടണ്‍ ഒരു വാല്‍വിനെ തന്നെയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ വലിയ ബട്ടണ്‍ ഉപയോഗിച്ചാല്‍ 6 മുതല്‍ 9 ലിറ്റര്‍ വെളളം വരെ ഫ്‌ളഷ് ടാങ്കില്‍ നിന്ന് പുറം തള്ളപ്പെടും നേരെമറിച്ച് ചെറിയ ബട്ടനാണെങ്കില്‍ 3 മുതല്‍ 4.5 ലിറ്റര്‍ വെള്ളം മാത്രമേ ഫ്ളഷ് ടാങ്കില്‍ നിന്ന് പുറത്തേക്ക് വരുകയുളളൂ.

Image result for Here's why toilet flush has one large and one small button

ടൊയ്ലറ്റ് ഫ്ളഷിലെ വലിയ ബട്ടണ്‍ നാം കാണുന്നത് ഖരരൂപത്തിലുളളവയെ പുറംതളളുന്നതിനും ചെറിയ ബട്ടണ്‍ ദ്രാവകരൂപത്തിലുളളവയെ ഫ്ളഷ് ചെയ്യുന്നതിനുമാണ്. അപ്പോള്‍ ഇനിമുതല്‍ നമ്മുടെ യൂറിനല്‍ ആവശ്യങ്ങള്‍ക്ക് ചെറിയ ബട്ടണ്‍ ഉപയോഗിക്കുക. ഇത്തരത്തിലുള്ള ഫ്ളഷ് ടാങ്കുകള്‍ ഉപയോഗിക്കുന്നത് വഴി വര്‍ഷത്തില്‍ ഒരു കുടുംബത്തിന് 20,000 ലിറ്റര്‍ വെള്ളം വരെ ലാഭിക്കാന്‍ കഴിയും. അപ്പോള്‍ ഇനി മുതല്‍ പ്രകൃതിയോട് ഇണങ്ങി ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കാന്‍ പഠിക്കാം അല്ലേ.

Image result for Here's why toilet flush has one large and one small button

ഇതു നമ്മുടെ വാട്ടര്‍ ബില്ലിലും ഇലക്ട്രിസിററി ബില്ലില്‍ വരുന്ന തുകയിലും വലിയ മാററം വരുത്തുമെന്നുകൂടി അറിയാമല്ലോ. അമേരിക്കയില്‍ നിന്നുളള വ്യവസായിക രൂപകല്‍പ്പനായ വിക്ടര്‍ പാപ്പനക്ക് 1976 ല്‍ ‘ഡിസൈന്‍ ഫോര്‍ ദി റിയല്‍ വേല്‍ഡ്’ എന്ന പുസ്‌കത്തിലുടെയാണ് ദ്വന്ദഫ്ളഷ് എന്ന ആശയം അവതരിപ്പിച്ചത്. പിന്നീട് 1980 ല്‍ ഒാസ്ട്രേലിയായില്‍ ആദ്യമായി ഈ ആശയം നടപ്പിലാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button