Latest NewsKerala

സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണം; ഇനി കേരളത്തില്‍ തുടങ്ങേണ്ടത് ഭൂമിസാക്ഷരതയെന്ന് ഹരീഷ് വാസുദേവന്‍

കൊച്ചി: പ്രളയത്തില്‍ അകപ്പെട്ട് കേരളത്തിന്റെ പുനര്‍മിര്‍മാണമാണ് ഇന്നത്തെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം. അതിനായി നിരവധി സഹായങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നമുക്ക് ലഭിക്കുന്നത്. ഇപ്പോള്‍ പേരളത്തിന്റെ പുനര്‍മിര്‍മാണം എവിടെ നിന്ന് തുടങ്ങണം എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് വാസുദേവന്‍.  പ്രളയദുരന്തത്തില്‍ അകപ്പെട്ട കേരളത്തില്‍ നിന്ന് കരകയറാനുള്ള പ്രയത്നത്തിലാണ് എല്ലാവരും. 100 പേര്‍ മരിച്ച പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ നിന്ന് നാം ഒന്നും പഠിച്ചില്ല. ഈ ദുരന്തത്തില്‍ നിന്നും കേരള സര്‍ക്കാര്‍ സംവിധാനമോ പൊതുജനമോ എന്തെങ്കിലും ഗൗരവമായി പഠിക്കുമെന്ന തോന്നല്‍ തനിക്കില്ലെന്ന് ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Also Read : വിളവ് തിന്നുന്ന ‘വേലി’കളെയും ‘വയ്യാവേലി’കളെയും കൊണ്ട് നിറഞ്ഞ പോലീസ് തലപ്പത്തെക്കുറിച്ച് ഹരീഷ് വാസുദേവന്‍

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

100 പേര്‍ മരിച്ച പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ നിന്ന് നാം എന്തെങ്കിലും പഠിച്ചോ? ഭരണകൂടം പഠിച്ചോ? എക്‌സ്‌പ്ലോസീവ് നിയമം രാഷ്ട്രീയ ഇടപെടല്‍ ഇല്ലാതെ നടപ്പാക്കി തുടങ്ങിയോ? ഇല്ല, ഇല്ലേയില്ല. ചില സര്‍ക്കുലറുകളില്‍ ആ ചര്‍ച്ചകള്‍ മുഴുവന്‍ അവസാനിച്ചു.

ഈ ദുരന്തത്തില്‍ നിന്നും കേരള സര്‍ക്കാര്‍ സംവിധാനമോ പൊതുജനമോ എന്തെങ്കിലും ഗൗരവമായി പഠിക്കുമെന്ന തോന്നല്‍ എനിക്കില്ല. എങ്കിലും പറയാനുള്ളത്, പറയാവുന്ന വേദികളില്‍ എല്ലാം പറയും.

പുനര്‍നിര്‍മ്മാണ കേരളത്തില്‍ എന്താണ് ആദ്യം വേണ്ടത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. ജന്മിത്വത്തിനു എതിരെ ഭൂപരിഷ്‌കരണം കൊണ്ടുവന്നു ഒരുപരിധി വരെ വിജയിച്ചവരാണ് നമ്മള്‍. നിരക്ഷരതയ്ക്ക് എതിരെ സാക്ഷരതായജ്ഞം നടത്തി വിജയിപ്പിച്ചവരാണ് നമ്മള്‍. ജനാധിപത്യ വികേന്ദ്രീകരണം നടത്തി വിജയിപ്പിച്ചവര്‍..

ഇനി കേരളത്തില്‍ തുടങ്ങേണ്ടത് ഭൂമിസാക്ഷരതയാണ്. മണ്ണ്, വെള്ളം, പരിസ്ഥിതി, കാലാവസ്ഥ എന്നിവയെപ്പറ്റി സമഗ്രമായ പഠനങ്ങള്‍ നടത്തുകയും ഉള്ള പഠനങ്ങള്‍ ഏകോപിപ്പിച്ച് അതിന്റെ അറിവുകള്‍ സാധാരണക്കാര്‍ക്ക് അവരുടെ ഭാഷയില്‍ ലഭ്യമാക്കുകയും ചെയ്യുക. ഭൂമിയില്‍ ചവിട്ടിയാണ് നാം ജീവിക്കുന്നതെന്നും അതിന്റെ നിയമങ്ങള്‍ ഓരോന്നും നാം സമ്മതിച്ചാലും ഇല്ലെങ്കിലും നമ്മളെ ബാധിക്കുമെന്നുമുള്ള സത്യം വസ്തുതാപരമായി ജനത്തെ ബോദ്ധ്യപ്പെടുത്തുക. ചിന്തയില്‍ ഇക്കോ സെന്‌സിറ്റീവിറ്റി വളര്‍ത്തുക. അപ്പോള്‍ ഒരു നിയമനിര്ബന്ധവും കോടതിവിധിയും ഇല്ലാതെ ജനത പരിസ്ഥിതിയെ സംരക്ഷിച്ചു തുടങ്ങും. സ്വകാര്യ വാഹനങ്ങള്‍ പോലും ആവശ്യമില്ലാതെ ഉപയോഗിക്കരുതെന്ന് അവര്‍ സ്വയം തീരുമാനിക്കും. എല്ലാവരും തുണിസഞ്ചികള്‍ കരുതും. പട്ടാളത്തെ വിളിച്ചു നടപ്പാക്കേണ്ട ഒന്നല്ലല്ലോ പരിസ്ഥിതിസൗഹൃദ വികസനം.

ഈ ഭൗമസാക്ഷരതാ യജ്ഞം ആയിരിക്കണം സുസ്ഥിര കേരളത്തെ നിര്‍മ്മിച്ചതെന്നു ചരിത്രം രേഖപ്പെടുത്താന്‍ പോകുന്നത്. പ്രതീക്ഷയല്ല, ആഗ്രഹങ്ങളാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ ഒരല്‍പം മാറ്റിവെച്ചു ഒരുമിച്ചാല്‍ നമുക്ക് ചരിത്രം സൃഷ്ടിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button