ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡില്‍ എന്‍ജിനീയറിങ് ഡിപ്ലോമക്കാർക്ക് അവസരം. ഒരു വര്‍ഷത്തെ അപ്രിന്റിസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നേടി മൂന്നുവര്‍ഷം പൂര്‍ത്തിയായിട്ടില്ലാത്തവര്‍ക്കാണ് അവസരം. അപ്രന്റിസ്ഷിപ്പ് പൂര്‍ത്തിയാക്കിയവർ,നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്നവർ,ഒരു വര്‍ഷമോ അതിലധികമോ പ്രവൃത്തിപരിചയമുള്ളവർ അപേക്ഷിക്കേണ്ടതില്ല. തിരഞ്ഞെടുക്കപെടുന്നവർക്ക് ബെംഗളൂരുവിലായിരിക്കും പരിശീലനം. ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക :എച്ച്എഎല്‍
അവസാന തീയതി : സെപ്റ്റംബര്‍ 10
Also read : സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അവസരം
Post Your Comments