പാലക്കാട്: സി പി ഐ ജില്ലാ സെക്രട്ടറിക്കെതിരെ അഴിമതി ആരോപണങ്ങളുമായി ഒരു വിഭാഗം പ്രവർത്തകർ രംഗത്ത് . ജില്ലാ സെക്രട്ടറി സുരേഷ് രാജിനെതിരെ ജില്ലാ സമ്മേളനത്തിൽ കടുത്ത നിലപാടുമായി രംഗത്തെത്തിയ പ്രവർത്തകർ തന്നെയാണ് ഇപ്പോൾ ആരോപണവുമായി രംഗത്തുള്ളത്. ഭാര്യയുടെ പേരിൽ 50 ലക്ഷം ചിലവിട്ടു പാലക്കാട്ടു ഫ്‌ളാറ്റ് വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന് ഇവർ ആരോപിച്ചു.
എന്നാൽ ഇതെല്ലാം തന്നെ സുരേഷ് രാജ് നിഷേധിച്ചു. താൻ ബാങ്കിൽ നിന്നും വായ്പ്പയെടുത്ത തുക കൊണ്ടാണ് ഫ്‌ളാറ്റ് വാങ്ങിയതെന്നും തന്റെ പേരിൽ ഈ ഭൂമി മലയാളത്തിൽ ഒരു സെന്റ് സ്ഥലം പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സെക്രട്ടറിയുടെ അഴിമതിക്കെതിരെ രംഗത്ത് വന്ന പ്രവർത്തകർ പാർട്ടി വിടാനൊരുങ്ങുകയാണ്.
Post Your Comments