KeralaLatest News

സമൂഹമാധ്യമങ്ങളിൽ നിന്നെടുക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് ലൈംഗിക അധിക്ഷേപം

പെൺകുട്ടികളെക്കുറിച്ച് അറയ്ക്കുന്ന അശ്ലീല വിവരണങ്ങളും ആഭാസവും നിറഞ്ഞ വാട്സാപ് ഗ്രൂപ്പ് ചാറ്റിന്‍റെ സ്ക്രീൻ ഷോട്ടുകൾ അടക്കമാണ് ഇവർ പരാതി നൽകിയിരിക്കുന്നത്

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ നിന്നെടുക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് അവരെ അശ്ലീലമായി ചിത്രീകരിക്കുന്ന ‘അധോലോകം’ എന്ന വാട്സാപ്പ് ഗ്രൂപ്പിനെതിരെ വ്യാപക പരാതി. ഐടി പ്രൊഫഷണലുകൾ, നഴ്സുമാർ, മറ്റ് മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ അങ്ങനെ വിവിധ മേഖലകളിലുള്ള പെൺകുട്ടികളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് ശേഷം അശ്ലീലവും അപവാദവും പറഞ്ഞ് ആസ്വദിക്കുകയാണ് സാമൂഹ്യ വിരുദ്ധർ അടങ്ങിയ ഈ ഗ്രൂപ്പിന്‍റെ രീതി.

ഗ്രൂപ്പിനെതിരെ കൊല്ലം സ്വദേശി അന്നമ്മ, എറണാകുളം സ്വദേശി സെലിൻ തുടങ്ങിയവര്‍ ജില്ലാ പൊലീസ് മേധാവിമാർക്കും സൈബർ സെല്ലിനും പരാതി നല്‍കിയിട്ടുണ്ട്. പെൺകുട്ടികളെക്കുറിച്ച് അറയ്ക്കുന്ന അശ്ലീല വിവരണങ്ങളും ആഭാസവും നിറഞ്ഞ വാട്സാപ് ഗ്രൂപ്പ് ചാറ്റിന്‍റെ സ്ക്രീൻ ഷോട്ടുകൾ അടക്കമാണ് ഇവർ പരാതി നൽകിയിരിക്കുന്നത്.

ഹരി നായർ, മനു കൃഷ്ണൻ, അഖിൽ ചെങ്ങളം, ഷെമിൻ, അനൂപ് വടക്കൻ, അമൽ റാം, രോഹിത് കളപ്പുരയ്ക്കൽ, ജേക്കബ് വർഗ്ഗീസ്, ജിനോ പാലാക്കാരൻ, സാം ഷംനാദ് എന്നിവരാണ് വാട്സാപ് ഗ്രൂപ്പിലെ പ്രധാനികളെന്ന് സൈബർ ആക്രമണത്തിന് ഇരയായ അന്നമ്മ മറിയം, അഹാന എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് നാവികസേനാ ഉദ്യോഗസ്ഥരും ഈ അശ്ലീല ഗ്രൂപ്പിന്‍റെ അഡ്മിൻമാരാണെന്നാണ് അറിയാൻ കഴിയുന്നത്.

Also Read: സി.പി.എം എം.എൽ.എയുടെ സ്ത്രീപീഡനം : ഡി.ജി.പിക്ക് പരാതി നൽകി

shortlink

Related Articles

Post Your Comments

Related Articles


Back to top button