തിരുവനന്തപുരം•സി.പി.എം എം.എല്‍.എ പി.കെ ശശിയ്ക്കെതിരായ പീഡന ആരോപണത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി യുവമോര്‍ച്ചാ നേതാവ് ആര്‍.എസ് രാജീവ് ഡി.ജി.പിയ്ക്ക് പരാതി നല്‍കി.
കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തിലെ മാധ്യമങ്ങള്‍ വഴി ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശി സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്ന വാര്‍ത്ത വരികയാണ്. പീഡനത്തിനിരയായ വ്യക്തി സ്വന്തം പാര്‍ട്ടിയ്ക്കും, സി.പി.എം ജനറല്‍സെക്രട്ടറിയ്ക്കും പരാതി നല്‍കിയതായി അറിയുവാന്‍ സാധിച്ചു. പരാതി കിട്ടിയെന്ന് സെക്രട്ടറിയും അംഗീകരിക്കുകയുണ്ടായി. ഒരു ക്രിമിനല്‍ കേസുണ്ടായാല്‍ സുവോ മോട്ടോ കേസ് എടുക്കുവാന്‍ തയ്യാറായിട്ടില്ല.
READ ALSO:ഇവരുടെയൊക്കെ സദാചാരബോധവും നീതിബോധവും വെറും സോപ്പുകുമിളകൾ മാത്രമോ? – കെ.സുരേന്ദ്രന്‍ ചോദിക്കുന്നു
സംഭവത്തില്‍ ഉത്തരവാദിയായ എം.എല്‍.എ സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തി ആയതുകൊണ്ട് തന്നെ കേസ് അട്ടിമറിക്കുവാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ എം.എല്‍.എയ്ക്കെതിരെ അന്വേഷണം നടത്തി സ്ത്രീപീഡന നിരോധന നിയമ നടപടി ചട്ടങ്ങള്‍ അനുസരിച്ചും, ഈ സംഭവം അറിഞ്ഞിട്ട് ബോധപൂര്‍വ്വം മറച്ചുവയ്ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആര്‍.എസ് രാജീവ് കത്തില്‍ അഭ്യര്‍ഥിച്ചു.
Post Your Comments