Latest NewsIndia

ഭര്‍തൃപിതാവിനും അമ്മാവനും ബലാത്സംഗം ചെയ്യാനായി ഭാര്യയെ നിക്കാ ഹലാലയ്ക്ക് വിധേയയാക്കി ഭർത്താവ്

വിവാഹത്തിന് ശേഷം യുവതിയെ മുറിയില്‍ പൂട്ടിയിടുകയും ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്യുകയും

സംഭല്‍: തലാക്ക് ചെയ്ത സ്ത്രീയെ മുത്തലാക്ക് പറഞ്ഞയാള്‍ക്ക് വീണ്ടും വിവാഹം കഴിക്കുന്നതിനായി മറ്റൊരാള്‍ വിവാഹം ചെയ്ത് മൊഴിചൊല്ലണമെന്ന ആചാരമാണ് നിക്കാ ഹലാല. എന്നാൽ ഭര്‍തൃപിതാവിനും അമ്മാവനും ബലാത്സംഗം ചെയ്യാനായി ഭാര്യയെ നിക്കാ ഹലാലയ്ക്ക് വിധേയമാക്കുകയാണ് ഭര്‍ത്താവ് ചെയ്തത്. ഭര്‍തൃപിതാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ച ശേഷം യുവതിയെ ഭര്‍തൃപിതാവും അമ്മാവനും ചേര്‍ന്ന് ബലാത്സംഗത്തിനു ഇരയാക്കി. ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലാണ് സംഭവം.

ALSO READ: പ്രായപൂർത്തിയാകാത്ത നവവധുവിനെ സുഹൃത്തിനെക്കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ചു: ഭര്‍ത്താവ് പിടിയില്‍

2014 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ 2016 ജനുവരിയില്‍ യുവതി ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പീഡനത്തിന് പരാതി നല്‍കി. 2016 ഡിസംബറില്‍ ഇരുവരും സമവായത്തില്‍ എത്തുകയും ഭര്‍തൃവീട്ടിലേക്ക് യുവതി മടങ്ങുകയും ചെയ്തു. ഇവരുടെ വിവാഹ ബന്ധം വേര്‍പെട്ടെന്നും യുവതി നിക്കഹലാലയ്ക്ക് വിധേയയാകണമെന്നും മതപുരോഹിതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇതിന് തയ്യാറായില്ല. ഒടുവില്‍ ചടങ്ങിനായി ഭര്‍തൃപിതാവിനെ വിവാഹം ചെയ്യുകയും ഉടന്‍ മൊഴിചൊല്ലി ബന്ധം വേര്‍പിരിഞ്ഞ് ഭര്‍ത്താവുമായി വീണ്ടും ഒരുമിച്ച് ജീവിക്കാമെന്നും ഇവര്‍ പറഞ്ഞു. ഇത് പ്രകാരം യുവതിയെ ഭര്‍തൃപിതാവ് വിവാഹം ചെയ്തു.

എന്നാല്‍ വിവാഹത്തിന് ശേഷം യുവതിയെ മുറിയില്‍ പൂട്ടിയിടുകയും ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്യുകയും ചെയ്തു. പിന്നീട് അമ്മാവനും തുടര്‍ന്ന് ഭര്‍ത്താവും യുവതിയെ ബലാത്സംഗം ചെയ്തു. തുടർന്ന് യുവതി ഗർഭിണിയാകുകയും കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button