Latest NewsKerala

പ്രളയക്കെടുതിയിലും രക്ഷില്ല; പ്രവാസി മലയാളികളെ പിഴിഞ്ഞ് വിമാനകമ്പനികള്‍

ഇതോടെ പല പ്രവാസികളും അവരുടെ യാത്രകള്‍ റദ്ദാക്കിയിരിക്കുകയാണ്.

കൊച്ചി:  കേരളത്തില്‍ നിന്നും ഗള്‍ഫിലേക്കുളള ടിക്കറ്റ്‌ നിരക്ക് കുത്തനെ ഉയര്‍ത്തി വിമാനക്കമ്പനികള്‍. ടിക്കറ്റ് നിരക്കുകള്‍ മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ചിരിക്കുകയാണ് വിമാനക്കമ്പനികള്‍. കൊച്ചിയില്‍ നിന്നുള്ള ദുബായ് യാത്രക്ക് 80,000 രൂപ വരെയായി. പ്രളയക്കെടുതിക്കിടയിലും പ്രവാസി മലയാളികളെ പിഴിയുന്ന വിമാനകമ്പനികള്‍ക്കെതിരെ നിരവധി പ്രവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

Also Read : ടിക്കറ്റ്‌ നിരക്ക് കൂട്ടരുതെന്നും പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും വിമാനകമ്പനികളോട് ഡിജിസിഎ

കേരളം പ്രളയക്കെടുതി നേരിടുന്ന അവസരമായതിനാല്‍ അമിതമായി വിമാന ചാര്‍ജുകള്‍ വര്‍ധിപ്പിക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില നല്‍കിയാണ് വിലവര്‍ധന. ഇതോടെ പല പ്രവാസികളും അവരുടെ യാത്രകള്‍ റദ്ദാക്കിയിരിക്കുകയാണ്. എന്നാല്‍ ജോലിക്ക് കയറേണ്ട തീയതി കഴിയുന്നതിനാല്‍ പലരും ഇത്രയും വില കൊടുത്താണ് ഗള്‍ഫിലേക്ക് പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button