Latest NewsKerala

ഷുഹൈബ് വധക്കേസ്: രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റില്‍

അവിനാശ്, നിജില്‍ എന്നിവരാണ്‌ പൊലീസ് പിടിയിലായത്.

കണ്ണൂര്‍: മട്ടന്നൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഇരുവരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. ഇതോടെ ഷുഹൈബ് വധക്കേസില്‍ ഇതുവരെ ഏഴ് പ്രതികള്‍ അറസ്റ്റിലായി. അവിനാശ്, നിജില്‍ എന്നിവരാണ്‌ പൊലീസ് പിടിയിലായത്.

ഫെബ്രുവരി 12ന്​ രാത്രിയാണ്​ മട്ടന്നൂരിനടുത്ത എടയന്നൂരിൽ ഷുഹൈബ്​ ആക്രമിക്കപ്പെട്ടത്​. സുഹൃത്തിനൊപ്പം തട്ടുകടയിൽ ഇരിക്കവേയായിരുന്നു അക്രമം. അരക്കുതാഴെ 37 വെട്ടുകളേറ്റ്​ ചോരവാർന്നായിരുന്നു മരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button