തിരുവനന്തപുരം: വനിതാ ഹോസ്റ്റലിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ സഹോദരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നേമം അമ്പലത്ത് വിള വീട്ടില്‍ അബ്ദുള്‍ റഹിം-റഫീക്ക ദമ്പതികളുടെ മകള്‍ രിന്‍സിയാണ് മരിച്ചത്. രിന്‍സിയുടെ മൂത്ത സഹോദരി ഫാത്തിമ രഹ്ന മൂന്ന് മാസങ്ങൾക്ക് മുൻപാണ് പനവിള ജംഗ്ഷനിലുള്ള ഹോസ്റ്റലിന്റെ മുകളില്‍ നിന്നും ചാടി ജീവനൊടുക്കിയത്. സഹോദരിയുടെ മരണത്തോടെ രിൻസി വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നുവെന്നാണ് സൂചന.
Read also: പെണ്‍കുട്ടിയെ പീഡിപ്പിച്ച് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു; ആള്‍ദൈവം പിടിയില്‍
ഇന്നലെ രാത്രി പഠിച്ചുകൊണ്ടിരുന്ന രിൻസിയോട് നേരം വൈകിയതിനാൽ മാതാവ് റഫീക്ക കിടന്നുറങ്ങാൻ പറഞ്ഞു. പിന്നീട് രാവിലെ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രിന്‍സിയുടെ സഹോദരന്‍ രജിന്‍ വിദേശത്താണ്. ഇയാള്‍ എത്തിയതിന് ശേഷം നാളെ മൃതദേഹം സംസ്‌ക്കരിക്കും.
ലിംഗമാറ്റ ശസ്ത്രക്രിയക്ക് വീട്ടുകാര്‍ വിസമ്മതിച്ചതിനാലാണ് രിൻസിയുടെ സഹോദരിയായ ഫാത്തിമ രഹ്ന ഹോസ്റ്റല്‍ കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്‌തത്. ഭിന്ന ലിംഗക്കാരുടെ സംഘടനയില്‍ അംഗവും സജീവ പ്രവര്‍ത്തകയുമായിരുന്നു ഫാത്തിമ. ഫാത്തിമ രഹ്ന പി.എസ്.സി കോച്ചിങ് ക്ലാസിന് പോവുകയായിരുന്നു. മകളുടെ സ്വഭാവത്തില്‍ മാറ്റം കണ്ടതോടെ വീട്ടുകാര്‍ പലപ്പോഴും ഉപദേശിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. തനിക്ക് ആണാകണമെന്നും അതിന് വീട്ടുകാരുടെ സമ്മതം വേണമെന്നും രഹ്ന ആവശ്യപ്പെട്ടിരുന്നു. വീട്ടുകാർ അനുവദിക്കാത്തത് മൂലം പെണ്‍കുട്ടി നല്ല മനോവിഷമത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യക്ക് പ്രേരണയായതെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന.
Post Your Comments