Latest NewsKerala

പ്രളയം ഒഴിവാക്കാന്‍ ഡാം പണിയണമെന്ന വാദവുമായി എം എം മണി

ചാലക്കുടിയില്‍ പ്രളയം വരാതിരിക്കാന്‍ അതിരപ്പള്ളിയില്‍ ഡാം വേണമെന്നു വാദം

അണക്കെട്ട് തുറന്നതാണ് കേരളത്തിലെ പ്രളയം ഭീകരമാക്കിയതെന്ന ആരോപണത്തിനിടെ പ്രളയം ഒഴിവാക്കാന്‍ ഡാം പണിയണമെന്ന വാദവുമായി വൈദ്യുതമന്ത്രി എംഎം മണി. ചാലക്കുടി പുഴയിലെ പ്രളയത്തെ പ്രതിരോധിക്കാന്‍ അതിരപ്പള്ളിയില്‍ ഡാം വേണമെന്ന് എം എം മണി വ്യക്തമാക്കി. നേരത്തെയുള്ള നിലപാടിൽ നിന്ന് തൻ പിന്നോട്ടില്ലെന്നും മണി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഡാം മാനേജ്‌മെന്റില്‍ വീഴ്ച്ച സംഭവിച്ചതായി വലിയ വിമര്‍ശനം ഉയരുന്നതിനിടെയാണ് അതിരപ്പള്ളി അണക്കെട്ട് വേണമെന്ന നിലപാടുമായി എംഎം മണി രംഗത്തെത്തുന്നത്.

read also: ത്രിവേണി മുങ്ങിയിട്ടും ചെങ്ങന്നൂര്‍ അറിയാതെ പോയത്: രക്ഷാപ്രവര്‍ത്തനങ്ങള്‍ വന്‍പരാജയമെന്നു വിലയിരുത്തല്‍

നേരത്തെ അണക്കെട്ടുകള്‍ക്കെതിരെ മേധാപട്കറെ പോലുള്ള പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. എന്നാൽ പദ്ധതി യഥാര്‍ത്ഥ്യമാക്കുന്നതിന് നടത്താന്‍ പോകുന്ന നടപടികളും അദ്ദേഹം വിശദീകരിച്ചു. പദ്ധതിക്കായി എല്ലാവരുടെയും സഹകരണം തേടും. ഇതിനു വേണ്ടി എല്‍ഡിഎഫില്‍ സമവായ ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button