Latest NewsCars

ഇന്നോവയെ മുട്ടുകുത്തിക്കാൻ കിടിലൻ എതിരാളിയെ പുറത്തിറക്കി മഹീന്ദ്ര

ഇന്നോവ ക്രിസ്റ്റയെ മുട്ടുകുത്തിക്കാൻ മഹീന്ദ്രയുടെ പുതിയ എംപിവി മരാസോ വിപണിയിലേക്ക്. നാസിക്കിലെ പ്ലാന്റില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് വാഹനം അവതരിപ്പിച്ചത്. മിഷിഗണില്‍ സ്ഥിതി ചെയ്യുന്ന മഹീന്ദ്രയുടെ തെക്കെ അമേരിക്കന്‍ സാങ്കേതിക വിഭാഗമാണ് മറാസോയുടെ സൃഷ്ടാക്കൾ. സറൗണ്ട് കൂളിംഗ് ടെക്നോളജിയോടുള്ള മേല്‍ക്കൂരയിലെ എസി വെന്റുകള്‍ പ്രധാന പ്രത്യേകത. പുറമെ നിന്നുള്ള ശബ്ദം അകത്തു കടക്കില്ലെന്ന് കമ്പനി അവകാശപ്പെടുന്നു.. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി പിന്തുണയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം,പിയാനൊ ബ്ലാക് നിറത്തിലെ ഡാഷ്‌ബോര്‍ഡ് എന്നിവ മറ്റു പ്രത്യേകതകൾ.

MARAZZO

1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിൻ 25 bhp കരുത്തും, 305 Nm torque ഉം പരമാവധി സൃഷ്ടിച്ച് മരാസോയ്ക്ക് കരുത്തും ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വാഹനത്തിനു കുതിപ്പും നൽകുന്നു. 17.6 കിലോമീറ്ററാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എം 2, എം4, എം 8 എന്നീ വേരിയന്റുകളില്‍ എത്തുന്ന മരാസോയ്ക്ക് 9.99 ലക്ഷം മുതല്‍ 13.9 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. മറീനര്‍ മറൂണ്‍, ഷിമ്മറിംഗ് സില്‍വര്‍, അക്വാ മറീന്‍, ഓഷ്യാനിക് ബ്ലാക്, പൊസീഡണ്‍ പര്‍പ്പിള്‍, ഐസ്ബര്‍ഗ് വൈറ്റ് എന്നീ നിറങ്ങളിൽ മരാസോ ലഭ്യമാകും. ഇന്നോവ ക്രിസ്റ്റയെ കൂടാതെ മാരുതി എര്‍ട്ടിഗ, ടാറ്റ ഹെക്‌സ മോഡലുകളും നിരത്തിൽ മുഖ്യ എതിരാളികളാണ്.

MARAZZO

also read : ഈ മോഡൽ കാറുകളെ വിപണിയിൽ നിന്നും പിൻവലിക്കാൻ ഒരുങ്ങി മഹീന്ദ്ര

MARAZZO

MARAZZO

MARAZZO

shortlink

Related Articles

Post Your Comments

Related Articles


Back to top button