India

ലേബര്‍ റൂമിലെ ക്രൂരത; മൂന്നാമത്തെ കുഞ്ഞിന്റെ പേരില്‍ 22കാരിക്ക് ഡോക്ടറുടെ മര്‍ദ്ദനം

ന്യൂഡല്‍ഹി: കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തത് ചൂണ്ടിക്കാണിച്ച് യുവതിക്ക് ഡോക്ടറുടെ മര്‍ദ്ദനം. പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതിയെയാണ് മൂന്നാമത്തെ കുഞ്ഞിന്റെ പേരില്‍ ഡോക്ടര്‍ മര്‍ദ്ദിച്ചത്. മൂന്നാമെത്ത കുഞ്ഞിന് ജന്മം നല്‍കാനായി ഡോ. ഹെഗ്ഡേവാര്‍ ആരോഗ്യ സന്‍സ്ഥാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 22 വയസ്സുകാരിയായ ബുള്‍ബുള്‍ അറോറയെയാണ് ഡോക്ടര്‍ മര്‍ദിക്കുകയും ചീത്ത പറയുകയും ചെയ്തത്.

NEWBORN DEAD BODY IN FLIGHT TOILET; MOTHER FOUND

ഡോക്ടറെനെതിരെ അറോറയുടെ കുടുംബാംഗങ്ങള്‍ പരാതി നല്‍കി. പ്രസവ ശേഷം കുഞ്ഞിനെയും അമ്മയെയും പുതപ്പ് പോലും നല്‍കാതെ തണുപ്പത്ത് ഇടുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. പ്രസവവേദനയില്‍ കരഞ്ഞ അറോറയെ ഡോക്ടര്‍ ചീത്ത വിളിച്ചുകൊണ്ട് കാലില്‍ നിരവധി തവണ മര്‍ദിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 11.20ന് അറോറ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ ഉച്ചയ്ക്ക് 1.30 ആയപ്പോഴും വിവരം പുറത്തുള്ള ബന്ധുക്കളെ അറിയിച്ചില്ല.

Read Also: 24 വിരലുകളുമായി ജനിച്ച കുട്ടിയെ കുരുതി നല്‍കിയാല്‍ സമ്പന്നരാകാമെന്ന് മന്ത്രവാദികള്‍; മകനെ ബന്ധുക്കള്‍ കൊന്നേക്കുമെന്ന് മാതാപിതാക്കള്‍

തുടര്‍ന്ന് ഭര്‍ത്യമാതാവ് ലേബര്‍ റൂമില്‍ കയറിയപ്പോഴാണ് കുഞ്ഞിനെയും അമ്മയെയും അശ്രദ്ധമായി കിടത്തിയിരിക്കുന്നത് കണ്ടതെന്നും പരാതിയില്‍ പറയുന്നു. ഭര്‍തൃമാതാവിനോട് അറോറ തനിക്കുണ്ടായ മോശം അനുഭവം അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ മെഡിക്കല്‍ ഓഫിസര്‍ക്കും പോലിസിനും പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read Also: കലാപത്തിനിടെ ജയില്‍ തകര്‍ത്ത് 400 തടവുകാര്‍ രക്ഷപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button