ട്രിപ്പോളി•ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ ഐന്‍ സാര ജയിലിന് പുറത്തുണ്ടായ കലാപത്തിനിടെ 400 തടവുകാര്‍ രക്ഷപ്പെട്ടു. ജയിലിനു സമീപത്ത് വിമതരുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് തടവുകാര്‍ രക്ഷപ്പെട്ടത്.
ആത്മരക്ഷാര്‍ത്ഥം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞില്ലെന്നും അധികൃതര്‍ ആരോപിച്ചു. എന്നാല്‍ എന്തു കുറ്റത്തിന് തടവില്‍ കഴിയുന്നവരാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ട്രിപ്പോളി നഗരപരിധിയിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
Post Your Comments