KeralaLatest News

വന്‍ തിരയില്‍പ്പെട്ട യുവാവിനെ രക്ഷപ്പെടുത്താന്‍ കടലിലേയ്ക്ക് ചാടിയവരും അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം: പൂന്തുറ ചേരിയാമുട്ടം കടപ്പുറത്ത് ആശങ്കയുടെ നിമിഷങ്ങളായിരുന്നു ഞായറാഴ്ച രാത്രിയില്‍ അരങ്ങേറിയത്. വന്‍തിരയില്‍പ്പെട്ട യുവാവിനെ രക്ഷപ്പെടുത്താനായി സുഹൃത്തുക്കള്‍ കടലിലേയ്ക്ക് ചാടി. എന്നാല്‍ രക്ഷിയ്ക്കാന്‍ ചാടിയവരും അപകടത്തില്‍പ്പെടുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം പൂന്തുറ ചേരിയാമുട്ടം സ്വദേശിയായ ഭൂട്ടസ് (38) ആണ് ആദ്യം കടലില്‍ അകപ്പെട്ടത്. ഇത് കണ്ട് ഇയാളെ രക്ഷിക്കാന്‍ കടലിലേയ്ക്ക് എടുത്ത് ചാടിയ സുഹൃത്തുക്കളായ നാലംഗ സംഘവും ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. തോമസ്(39) ഡാര്‍വിന്‍ (42) ജസ്റ്റിന്‍ (40) ഫ്രാന്‍സിസ് (39) എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി അപകടത്തില്‍പ്പെട്ടത്. നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് വിഴിഞ്ഞത്ത് നിന്ന് എത്തിയ കോസ്റ്റല്‍ പോലീസാണ് ഇവര്‍ അഞ്ചു പേരെയും ബോട്ടില്‍ രക്ഷപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button