ഹൈദരാബാദ്: ഡെപ്യൂട്ടി കമ്മീഷണറായ അച്ഛൻ പൊലീസ് സൂപ്രണ്ടായ മകളെ കണ്ടപ്പോൾ തന്റെ ഡ്യൂട്ടി മറന്നില്ല അഭിമാനത്തോടെ തന്നെ സ്വന്തം മകൾക്ക് സല്യൂട്ട് നൽകി. തെലുങ്കാനയിലെ ഉള്‍പ്രദേശത്ത് നടന്ന തെലുങ്കാന രാഷ്ര്ടീയ സമിതിയുടെ പൊതുസമ്മേളന സ്ഥലത്ത് വച്ചായിരുന്നു സംഭവം. പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എആര്‍ ഉമാമഹേശ്വര ശര്‍മ്മയാണ് മകള്‍ക്കു മുന്നില്‍ അഭിമാനത്തോടെ സല്യൂട്ടടിച്ചത്.
മൂന്ന് ദശകത്തിലേറെയായി പൊലീസ് സര്‍വ്വീസിലുളള ശര്‍മ്മയുടെ മകള്‍ സര്‍വ്വീസില്‍ കയറിയിട്ട് നാല് വര്‍ഷം കഴിയുന്നതേയുള്ളൂ. കഴിഞ്ഞ ദിവസമാണ്. ഇരുവരും മുഖാമുഖം കണ്ടത്. മകളെ കണ്ടപ്പോള്‍ ഡി സി പി കടമ മറന്നില്ല, സല്യൂട്ട് ചെയ്തു. ജഗത്യാല്‍ ജില്ലയിലെ പൊലീസ് സൂപ്രണ്ടാണ് സിന്ധു ശര്‍മ്മ. ഉമാമഹേശ്വര ശര്‍മ്മ നിലവില്‍ രചകൊണ്ട പൊലീസ് കമ്മീഷണറേറ്റിന് കീഴിലെ മാല്‍കാജ്ഗിരിയിലെ ഡിസിപിയായി സേവനമനുഷ്ഠിക്കുകയാണ്. അടുത്ത വര്‍ഷം ശര്‍മ്മ വിരമിക്കും. അദ്ദേഹത്തിന്റെ മകള്‍ സിന്ധു ശര്‍മ്മ 2014 ബാച്ചില്‍ ഐ പി എസ് നേടിയാണ് പൊലീസ് സൂപ്രണ്ടായത്.
ALSO READ: കേരളത്തിന് ഒരു ബിഗ് സല്യൂട്ട് : യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
ഇതാദ്യമായാണ് ഞങ്ങള്‍ ജോലിക്കിടെ ഒന്നിച്ച് വരുന്നത്. മകളോടൊത്ത് ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ് ഉമാമഹേശ്വര ശര്‍മ്മ പറഞ്ഞു. ഇത് നല്ലൊരവസരമായിരുന്നു. ഒന്നിച്ച് ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട് എന്നായിരുന്നു അച്ഛനൊപ്പം ജോലി ചെയ്ത നിമിഷങ്ങളെ കുറിച്ച് എസ് പി സിന്ധു ശര്‍മ്മയുടെ പ്രതികരണം.
Post Your Comments