സെഹോര്‍: ഹോട്ടല്‍ മുറിയില്‍ വെച്ച് സഹോദരിമാര്‍ പീഡനത്തിനിരയായി. മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലെ അഷ്ട മേഖലയിലാണ് സംഭവം. 14ഉം 15ഉം വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിരയായത്. സംഭവത്തില്‍ പ്രതികളായ സഞ്ജയ്, രാജ് എന്നിവരെ കുട്ടികള്‍ തിരിച്ചറിഞ്ഞതായി പൊലീസ് സൂപ്രണ്ട് സമീര്‍ യാദവ് പറഞ്ഞു.
സെഹോറില്‍ നിന്ന് 42 കിലോമീറ്റര്‍ അകലെ പുറവര്‍ ഗ്രാമത്തില്‍ ബസ് കാത്ത് നിന്ന ഇവര്‍ക്ക് അഷ്ട വരെ ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് പ്രതികള്‍ അവരുടെ ബൈക്കുകളില്‍ കയറ്റുകയായിരുന്നു. എന്നാല്‍ ഇവരെ പ്രതികള്‍ ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
Read Also: പ്രായം അതെത്രയായാൽ എന്താ, സ്കൂബ ഡൈവിംഗ് ലോക റിക്കാര്‍ഡ് തിരുത്തി ഈ 95 കാരൻ
തുടര്‍ന്ന് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും ബലാത്സംഗത്തിന് വിധേയരാക്കുകയും ചെയ്തു. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം പോക്സോ നിയമപ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരവും ഇവര്‍ക്കെതിരെ കേസ് ചുമത്തിയിട്ടുണ്ട്.
Post Your Comments