ലണ്ടന്‍: പ്രായം അതെത്രയായാൽ എന്താ, സ്കൂബ ഡൈവിംഗ് താൻ തന്നെ തീർത്ത ലോക റിക്കാര്‍ഡ് തിരുത്തിയിരിക്കുകയാണ് 95 കാരനായ റേ വൂളി. കണക്കുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും പ്രായംചെന്ന സ്കൂബ ഡൈവറാണ് വൂളി. സ്വന്തം പേരിലുള്ള റിക്കാര്‍ഡ് തകര്‍ത്ത വൂളി 45 മിനിറ്റോളമാണ് വെള്ളത്തിനടിയില്‍ ചെലവിട്ടത്.
ALSO READ: അവിവാഹിതര്‍ക്ക് യാത്രപോകാൻ പറ്റിയ സ്ഥലങ്ങള്‍
സിപ്രസ് തീരത്തെ മെഡിറ്ററേനിയന്‍ കടലിടുക്കിലാണ് റേ വൂളി സ്കൂബഡൈവ് നടത്തിയത്. തനിക്ക് ഇപ്പോള്‍ കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും ആരോഗ്യസ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ അടുത്ത വര്‍ഷം വീണ്ടും റിക്കാര്‍ഡ് തിരുത്തുന്ന പ്രകടനവുമായെത്തുമെന്നും അദ്ദേഹം പറഞ്ഞു
Post Your Comments