ഡൽഹി : കാമുകനെ കൊലപ്പെടുത്തി നദിയിൽ ഉപേക്ഷിച്ച യുവതി പിടിയിൽ. ഡോളി ചൗധരി എന്ന യുവതിയാണ് സുഷീല്‍ കുമാറെന്ന തന്റെ കാമുകനെ കൊലപ്പെടുത്തിയത്. മകനെ കാണാനില്ലെന്ന് സുഷീലിന്റെ അച്ഛൻ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുമ്പോഴാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്.
സുഷീലുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്ത പോലീസ് സുഷീലിന്റെ കാമുകി ഡോളിയേയും ചോദ്യം ചെയ്യുകയായിരുന്നു. ഗ്രേയ്റ്റര്‍ നോയിഡയില്‍ ജോലി മേടിച്ച് നല്‍കിയ സുഹൃത്തുമായുള്ള ഡോളിയുടെ വഴി വിട്ട ബന്ധം സുഷീല്‍ ചോദ്യം ചെയ്തിരുന്നു. തുടർന്ന് കാമുകിയുടെ നഗ്ന ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് സുഷീൽ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതാണ് കൊലചെയ്യാനുള്ള കാരണമായി ഡോളി പോലീസിന് മൊഴി നൽകിയത്.
Read also:ടവറിന് മുകളില്‍ കയറി പ്രവാസിയുടെ ആത്മഹത്യാ ശ്രമം
സുഷീല്‍ ഡോളിയെ ഭീഷണിപ്പെടുത്തി മഥുരയിലേക്ക് വിളിച്ചുവരുത്തി. സുഷീലുമായി നല്ലരീതിയിൽ സംസാരിച്ചശേഷം ഡോളി യുവാവിന് ഉറക്കു മരുന്ന് കലര്‍ത്തിയ പാലുനൽകി. തുടർന്ന് ബോധരഹിതനായ സുഷീലിനെ കൊലപ്പെടുത്തി മൃതദേഹം യമുനാ നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
മോഹിത് മാവി എന്ന യുവാവുമായുള്ള ഡോളിയുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ മോഹിത്തിന്റെ ഭാര്യ ആഗസ്റ്റ് 7 ന് ആത്മഹത്യ ചെയ്തിരുന്നു. ഭാര്യയുടെ ആത്മഹത്യയുടെ പിന്നാലെ മോഹിത് ബെഗളൂരുവിലേക്ക് കടന്നിരുന്നു.
Post Your Comments