വാഷിംഗ്ടണ്‍: തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇസ്ലാമാബാദിന് കഴിയാത്ത സാഹചര്യത്തില്‍ പാക്കിസ്ഥാനുള്ള 300 മില്യണ്‍ ഡോളറിന്റെ സഹായം അമേരിക്ക റദ്ദാക്കിയതായി അമേരിക്കന്‍ സൈന്യം അറിയിച്ചു. ഈ തുക അടിയന്തിയമായ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് പെന്റഗണ്‍ വക്താവ് ലഫ്റ്റനന്റ് കേണല്‍ കോണ്‍ ഫാല്‍ക്‌നര്‍ ബിബിസിയോട് പറഞ്ഞു. പാക്കിസ്ഥാനിലെ മുഴുവന്‍ ഭീകര സംഘടനകളെയും തങ്ങള്‍ അടിച്ചമര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനില്‍ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇമ്രാന്‍ ഖാനെ സന്ദര്‍ശിക്കാന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ വൈകാതെ പാക്കിസ്ഥാനിലേയ്ക്ക് പോകാനിരിക്കെയാണ് ഈ പ്രഖ്യാപനം. കോടിക്കണക്കിന് ഡോളര്‍ വാങ്ങി പാക്കിസ്ഥാന്‍ അമേരിക്കയെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. സ്വന്തം മണ്ണിലുള്ള അഫ്ഗാന്‍ താലിബാന്‍, ഹക്കാനി തുടങ്ങിയ ഭീകരവാദ സംഘടനകളെ തടയാന്‍ പാക്കിസ്ഥാനാവുന്നില്ലെന്നും അമേരിക്ക കുറ്റപ്പെടുത്തി. നേരത്തേ പാക്കിസ്ഥാനു നല്‍കാനിരുന്ന 500 മില്ല്യണ്‍ ഡോളറും യുഎസ് വേണ്ടെന്നു വച്ചിരുന്നു. കൂടാതെ ജനുവരിയിയില്‍ രാജ്യത്തിനുള്ള എല്ലാ സുരക്ഷാ സഹായങ്ങളും റദ്ദാക്കിയതായി യുഎസ് പറഞ്ഞിരുന്നു.
ALSO READ:ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ സുരക്ഷിതനല്ലെന്ന് റിപ്പോര്‍ട്ട്
Post Your Comments