കോഴിക്കോട് : പുകയില ഉൽപ്പന്നങ്ങളുമായി സിനിമാ നിർമ്മാതാവ് പിടിയിൽ. അരീക്കോട് മൈത്ര സ്വദേശി കരുപറമ്പൻ സുനീർ (35) ആണ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസിന്റെ 1000 പായ്ക്കറ്റുകളുമായി പിടിയിലായത്.
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം, ചെറുപ്പ, മൈക്കാവ്, മുക്കം, നെല്ലിക്കാപറമ്പ് ,വല്ലത്തായ്പ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ ചില്ലറ വിൽപ്പന നടത്തുന്നവർക്ക് കൊടുക്കാനായി കൊണ്ടുവന്നതായിരുന്നു ഇത്. പുകയില ഉൽപ്പന്നങ്ങളുമായി കാറിൽ വരുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് ഇയാളെ പിടിച്ചത്.
Read also:വാഹനങ്ങളില്‍നിന്ന് ബാറ്ററിയും ടയറും മോഷ്ടിക്കുന്ന സംഘം പിടിയില്‍
അടുത്തിടെ റിലീസ് ചെയ്ത മലയാള ചിത്രത്തിന്റെ പ്രൊഡൂസറും മുൻനിര അഭിനേതാവും കഥാകൃത്തുമാണ് പോലീസ് പിടിയിലായ സുനീർ. ഇയാളിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വാങ്ങി ചില്ലറ വിൽപ്പന നടത്തുന്നവരും പോലീസിന്റെ നിരീക്ഷണത്തിലാണ്.
Post Your Comments