CinemaLatest NewsNewsBollywoodEntertainment

” പരാജയപ്പെട്ടാൽ വീണ്ടും ശ്രമിക്കും, പരാജയത്തെ ഭയക്കുന്നില്ല” താപ്‍സി പന്നു

തെന്നിന്ത്യൻ സിനിമ ലോകത്ത് നിന്നും ബോളിവുഡിൽ എത്തി അവിടെ തന്റെ സ്ഥാനം ഉറപ്പിച്ച നടിയാണ് താപ്‍സി

പരാജയങ്ങളെ താൻ ഭയപെടാറില്ലെന്ന് ബോളിവുഡ് താരം താപ്‍സി പന്നു. പരാജയങ്ങളിലൂടെ ഞാൻ എന്റെ പ്രകടനത്തെ മെച്ചപ്പെടുത്താൻ ആണ് ശ്രമിക്കുന്നതെന്നും അവർ പറയുന്നു. തെന്നിന്ത്യൻ സിനിമ ലോകത്ത് നിന്നും ബോളിവുഡിൽ എത്തി അവിടെ തന്റെ സ്ഥാനം ഉറപ്പിച്ച നടിയാണ് താപ്‍സി. അടുത്തതായി അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന മൻമർസിയാൻ ആണ് അടുത്ത താപ്‍സി ചിത്രം.

“ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ പരാജയങ്ങളെ ഭയപ്പെടുന്നില്ല. അതെന്റെ സ്‌ക്രീനിലെ പ്രകടനത്തെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ഊര്‍ജമാണ്. സത്യസന്ധം ആയി കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ എന്തിനാണ് ഭയപ്പെടുന്നത്. പരാജയങ്ങൾ വരാം. പക്ഷെ അതിന്റെ പേരിൽ ജീവിതം കളയാൻ പറ്റുമോ. വീണ്ടും ശ്രമിക്കും. സിനിമകൾ പരാജയെപ്പെട്ടാൽ വേറെന്തെലും ചെയ്യും. ജീവിതത്തിന്റെ അവസാനം എന്നു പറയുന്നതും ഈ സിനിമകള്‍ അല്ല. ഈ ആത്മവിശ്വാസം കാരണം ആണ് ‘പിങ്ക്’, ‘ബേബി’, ‘നാം ഷബാന’ തുടങ്ങിയ സിനിമകൾ ചെയ്യാനുള്ള കാരണം.” താപ്‍സി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button