പാലക്കാട് വിക്ടോറിയ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ടി.എന്‍ സരസുവിന് പ്രതീകാത്മക ശവകുടീരം ഒരുക്കി അപമാനിച്ചുവെന്ന കേസില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ട സംഭവത്തില്‍ പ്രതികരണവുമായി അധ്യാപിക. കേസ് കോടതിയില്‍ വന്നതോ വാദം നടന്നതോ എന്നെ അറിയിക്കാതെ ആണ് ഇങ്ങനെ ഒരു വിധി ഉണ്ടായതെന്ന് അധ്യാപിക ടി.എന്‍ സരസു ആരോപിക്കുന്നു. കോടതിക്ക് വേണ്ടത് സത്യമല്ല ,തെളിവും സാക്ഷികളും മാത്രമാണ് .കണ്ടവര്‍ കുട്ടികളും അധ്യാപകരും അടക്കം ധാരാളം പേര്‍ ഉണ്ടായിരുന്നിട്ടും സാക്ഷികളാകാന്‍ അവരെ പേടിച്ച് ആരും തയാറായില്ല .കണ്ടു നിന്നവര്‍ക്കും ഈ നാട്ടിലെ ജനങ്ങള്‍ക്കും അറിയാം ഇങ്ങനെയൊക്കെ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും ആരാണെന്ന്. അവരുടെ സര്‍ക്കാര്‍ ,അവരുടെ ഭരണം, ഇതില്‍ കുടുതലോന്നും ഞാന്‍ പ്രതീക്ഷിട്ടില്ലെന്നും അധ്യാപിക പറയുന്നു.
മനസാക്ഷിയുടെ കോടതിയില്‍ ( എന്നെങ്കിലും മനസാക്ഷി എന്നൊന്ന് അവര്‍ക്ക് ഉണ്ടായാല്‍ ) നിന്ന് അവര്‍ക്ക് ഒരിക്കലും മോചനം കിട്ടില്ല .ഇപ്പോള്‍ വെറുതെ വിട്ടത് കൊണ്ട് അവര്‍ കുറ്റം ചെയ്തവര്‍ അല്ലാതാകില്ല.വെറുതെ വിട്ടതില്‍ ,അതുകൊണ്ട് തന്നെ ആര്‍ക്കും അഹങ്കരിക്കാനും ഒന്നുമില്ലെന്നും അധ്യാപിക ഫേസ്ബുക്കില്‍ കുറിച്ചു.
വിക്ടോറിയ കോളേജ് പ്രിന്‍സിപ്പലായിരുന്ന ടിഎന്‍ സരസു വിരമിക്കുന്ന ദിവസം കോളെജിലെ ഓഫീസിന് മുന്നില്‍ പ്രതീകാത്മ കുഴിമാടം ഒരുക്കി റീത്ത് വെച്ച സംഭവം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വിരമിക്കുന്ന പ്രിന്‍സിപ്പാളിനെ മനപ്പൂര്‍വ്വം അവഹേളിക്കാനായിരുന്നു എസ്‌എഫഐ ഇത്തരം ഒരു കുഴിമാടം ഒരുക്കിയതെന്നായിരുന്നു പരാതി. സംഭവത്തില്‍ കോളേജിനകത്തും പുറത്തും ഉള്ളവര്‍ക്കെതിരെയും പരാതിയുണ്ടായിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സംഭവത്തില്‍ 4 എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
2016 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
‘ശവകുടീരം’ നിര്‍മിച്ച് എന്നെ അപമാനിച്ച എസ് എഫ് ഐ വിദ്യാര്‍ഥികളെ കുറ്റക്കാരല്ലെന്നു കണ്ടെത്തി കോടതി വെറുതെ വിട്ടു .കേസ് കോടതിയില്‍ വന്നതോ ,വാദം നടന്നതോ എന്നെ അറിയിക്കാതെ ആണ് ഇങ്ങനെ ഒരു വിധി ഉണ്ടായത്!.കോടതിക്ക് വേണ്ടത് സത്യമല്ല ,തെളിവും സാക്ഷികളും മാത്രമാണ് .കണ്ടവര്‍ കുട്ടികളും അധ്യാപകരും അടക്കം ധാരാളം പേര്‍ ഉണ്ടായിരുന്നിട്ടും സാക്ഷികളാകാന്‍ അവരെ പേടിച്ച് ആരും തയാറായില്ല .കണ്ടു നിന്നവര്‍ക്കും ഈ നാട്ടിലെ ജനങ്ങള്‍ക്കും അറിയാം ഇങ്ങനെയൊക്കെ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും ആരാണെന്ന്.
അവരുടെ സര്‍ക്കാര്‍ ,അവരുടെ ഭരണം, ഇതില്‍ കുടുതലോന്നും ഞാന്‍ പ്രതീക്ഷിട്ടില്ല . ഇങ്ങനെ ഒരു വിധി ഉണ്ടായില്ലന്കിലെ അതിശയമുള്ളു . പക്ഷെ മനസാക്ഷിയുടെ കോടതിയില്‍ ( എന്നെങ്കിലും മനസാക്ഷി എന്നൊന്ന് അവര്‍ക്ക് ഉണ്ടായാല്‍ ) നിന്ന് അവര്‍ക്ക് ഒരിക്കലും മോചനം കിട്ടില്ല .ഇപ്പോള്‍ വെറുതെ വിട്ടത് കൊണ്ട് അവര്‍ കുറ്റം ചെയ്തവര്‍ അല്ലാതാകില്ല.വെറുതെ വിട്ടതില്‍ ,അതുകൊണ്ട് തന്നെ ആര്‍ക്കും അഹങ്കരിക്കാനും ഒന്നുമില്ല’
Post Your Comments