![](/wp-content/uploads/2018/09/deepthi-sooraj.jpg)
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയൽ വെള്ളിയാഴ്ച്ച അവസാനിക്കുകയായിരുന്നു. സീരിയലിലെ പ്രധാന കഥാപത്രങ്ങളായ സൂരജും ദീപ്തി ഐപിഎസ് ഉം ബോംബ് പൊട്ടി മരിക്കുന്നത് ആണ് സീരിയലിന്റെ അവസാനം. ഇതിനെ ചൊല്ലി ട്രോള് മഴയാണ് സോഷ്യൽ മീഡിയയിൽ. സീരിയലിനെ ഇത്രയും ആൾക്കാരിൽ എത്തിച്ച ട്രോളന്മാർക്ക് ദീപ്തിയായി അഭിനയിച്ച ഗായത്രി അരുൺ നന്ദി പറയുകയും ചെയ്തിരുന്നു.
പക്ഷെ ചില ട്രോളുകൾ കേരളത്തിന് പുറത്തുള്ളവർ സീരിയസായി എടുത്ത് കഴിഞ്ഞു. ദീപ്തി എന്ന പോലീസ് ഓഫീസറും ഭർത്താവും ബോംബ് സ്‌ഫോടനത്തിൽ മരിച്ചുവെന്നും ഇവിടത്തെ ഗവണ്മെന്റ് നിഷ്ക്രിയർ ആണെന്നും ഉള്ള ട്രോള് ആണ് നോർത്ത് ഇന്ത്യയിൽ നിന്നുള്ള ആൾകാർ സീരിയസായി എടുത്തത്. പക്ഷെ ഇതിനെയും ട്രോളന്മാർ വെറുതെ വിട്ടില്ല. അവരെയും അറഞ്ചം പുറഞ്ചം ട്രോളുകയാണ് സോഷ്യൽ മീഡിയ
Post Your Comments