Latest NewsIndia

ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

ന്യൂഡല്‍ഹി: ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ അമ്മ പിടിയിൽ. ആദിബയെന്ന 27 കാരിയാണ് പോലീസിന്റെ പിടിയിലായത്. ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീനിൽ ഓഗസ്റ്റ് 20നാണ് സംഭവം നടന്നത്.

കുട്ടി ജനിച്ചനാൾമുതൽ സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടായെന്നും കുട്ടി കൂടുതൽ കാലം ജീവിച്ചിരുന്നാൽ ഈ സ്ഥിതി തുടരുമെന്ന അന്ധവിശ്വാസമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഓഗസ്റ്റ് 20ന് ഡല്‍ഹിയിലെ മൂല്‍ചന്ദ് ആശുപത്രിയില്‍ നിന്നാണ് ഏഴ് മാസം പ്രായമായ കുട്ടിയെ മരിച്ച നിലയില്‍ മാതാപിതാക്കള്‍ കൊണ്ടു വന്നിട്ടുണ്ടെന്ന് പോലീസ് സ്റ്റേഷനില്‍ വിവരം ലഭിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധയിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.

Read also:പീഡനത്തെ തുടർന്ന് അമിത രക്തസ്രാവത്തോടെ യുവതി ആശുപത്രിയിൽ: മുൻ മിസ്റ്റർ ഇന്ത്യ കോട്ടയത്ത് റിമാൻഡിൽ

ബക്കറ്റിൽ നിറച്ചുവെച്ച വെള്ളത്തിൽ വീണാണ് കുട്ടി മരിച്ചതെന്ന് ഭർത്താവിനെയും പോലീസിനെയും യുവതി ധരിപ്പിച്ചു. എന്നാൽ സൂക്ഷ്മ പരിശോധനയില്‍ കുട്ടിയുടെ കഴുത്തിന്‍റെ ഭാഗത്ത് കൈകൊണ്ട് അമര്‍ത്തിയതിന്‍റെ പാടുകള്‍ കാണുകയും ഇതേത്തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയയ്ക്കുകയും ചെയ്തു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സംഭവം കൊലപാതകകമാണെന്ന് തെളിഞ്ഞു. കുട്ടിയുടെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും ആന്തരികാവയവങ്ങളില്‍ വെള്ളത്തിന്‍റെ അംശം കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇതോടെ യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു. കുട്ടിയെ ഷാള്‍ ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊന്നശേഷം വെള്ളം നിറച്ച ബക്കറ്റില്‍ മുക്കുകയായിരുന്നെന്ന് യുവതി പോലീസിന് മൊഴി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button