ബാങ്കിങ് മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് പോസ്റ്റല്‍ വിഭാഗം. ഏറ്റവും വലിയ ബാങ്കിങ് ശൃംഖല ലക്ഷ്യമിട്ട് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്(ഐപിപിബി) പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. വീട്ടില്‍ വന്നുവരെ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുമെന്നാണ് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് നല്‍കുന്ന ഉറപ്പ്. ആ വര്‍ഷം അവസാനത്തോടെ 1.55 ലക്ഷം തപാല്‍ ഓഫീസുകളും മൂന്നു ലക്ഷം ജീവനക്കാരും രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ ബാങ്കിങ് നെറ്റ്‌വര്‍ക്ക് നടപ്പിലാക്കും. തപാല്‍ ബാങ്ക് രാജ്യത്ത് വിപ്ലവകരമായ യാഥ്യാര്‍ഥ്യമായി മാറുന്നത് അപ്പോഴാണ്.
മോദി സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്‍പില്‍ തന്നെയായിരിക്കും ഈ തപാല്‍ ബാങ്കിങ് വിപ്ലവം. സ്വകാര്യ മേഖലയിലേതുള്‍പ്പെടെ ഏതു വാണിജ്യ ബാങ്കും വാഗ്ദാനം ചെയ്യുന്ന അത്യാധുനിക സേവനങ്ങള്‍ നല്‍കാന്‍ സജ്ജമായാണ് പോസ്റ്റ് ബാങ്ക് ആരംഭിക്കുന്നത്.
Read Also: പുതിയ അധ്യയന വര്‍ഷത്തിൽ നിരവധി പദ്ധതികളുമായി യുഎഇ സ്‌കൂളുകൾ
ഇതോടെ തപാല്‍ വകുപ്പ് കൂടുതല്‍ കാര്യക്ഷമമാകുമെന്നതും ഗ്രാമീണ മേഖലയിലെ സാമ്പത്തിക നിക്ഷേപ സമാഹരണ പദ്ധതികള്‍ക്ക് ശക്തികൂടും എന്നത് രാജ്യത്തിന്റെ നേട്ടം ആയിരിക്കും. ഗ്രാമ മേഖലയില്‍ തപാല്‍ വകുപ്പിലെ നിക്ഷേപങ്ങള്‍ കൂടും.
ബാങ്ക് സേവനമില്ലാത്തിടത്തെന്നല്ല വീട്ടുമുറ്റത്ത് ബാങ്കിങ് സൗകര്യങ്ങളും സംവിധാനങ്ങളും എത്തുമെന്നതാണ് തപാല്‍ ബാങ്കിന്റെ പ്രത്യേകത. രാജ്യത്തിന്റെ സാമ്പത്തിക നില ചലനാത്മകവും ശക്തവുമാക്കാന്‍ ആരംഭിച്ച ജന്‍ ധന്‍ യോജന, മുദ്രാ ബാങ്ക് തുടങ്ങിയവയുടെ തുടര്‍ച്ചയാണ് ഇന്ത്യാ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക്.
ബാങ്കിങ്ങിന് പുറത്തുള്ള 40 ശതമാനം പേര്‍ ഉള്‍പ്പെടെ എല്ലാ പൗരന്മാര്‍ക്കും പദ്ധതി ഗുണകരമാകും. ബാങ്കിങ് മേഖലയില്‍ തൊഴില്‍ നൈപുണ്യമുള്ളവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഇതുവഴി ലഭിക്കുകയും രാജ്യത്ത് സാമ്പത്തിക സാക്ഷരത വര്‍ധിക്കുകയും ചെയ്യും.
എത്തിപ്പെടാനുള്ള സൗകര്യത്തിന്റെ കാര്യത്തിലും എത്തിപ്പെടാന്‍ ആവശ്യമായ സമയത്തിന്റെ കാര്യത്തിലും മുന്നിട്ടുനില്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ബാങ്കായിരിക്കും ഇത്. കറന്‍സി നോട്ട് കൈകാര്യം ചെയ്യുന്നതു കുറഞ്ഞ ഒരു സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുന്നതിന് ഈ സ്ഥാപനം ഏറെ സഹായകമാകും.
Read Also: മോദികെയർ ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിക്ക് സിസേറിയൻ ശസ്ത്രക്രിയയിലൂടെ തുടക്കം
കേരളത്തില്‍ 14 ശാഖകള്‍ ഉള്ള ബാങ്കിന് രാജ്യത്തൊട്ടാകെ 650 ശാഖകളുണ്ടാകും. ഡിസംബര്‍ 31 ന് മുന്‍പായി 1,55,000 തപാല്‍ ഓഫീസുകളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ചൈന, ജപ്പാന്‍, ന്യൂസിലാന്‍ഡ്, ഫ്രാന്‍സ്, കൊറിയ, ദക്ഷിണാഫിക്ക തുടങ്ങിയ രാജ്യങ്ങളില്‍ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക് വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്.
രാജ്യത്ത് മറ്റൊരു ബാങ്കിനുമില്ലാത്തത്ര ശാഖകള്‍ തുറക്കുക വഴി ബാങ്കിങ് ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് രണ്ട് വര്‍ഷത്തിനകം ലാഭത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്ക് അക്കൗണ്ടുകള്‍ക്ക് പുറമെ എടിഎം, മൊബൈല്‍ ബാങ്കിങ്, എസ്എംഎസ്, ഐവിആര്‍എസ് സംവിധാനങ്ങളെല്ലാം ഉണ്ടാകും. ബാങ്കിങ് രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ ആ തപാല്‍ ബാങ്ക് സംവിധാനത്തിന് സാധിക്കുമെന്നു തന്നെ നമുക്ക് വിശ്വസിക്കാം.
Read Also: ബിഗ്ഗ് ബോസില്‍ മറ്റൊരു പ്രണയം കൂടി; സോഷ്യല്‍ മീഡിയയുടെ പുതിയ കണ്ടെത്തല്‍
പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിനെക്കുറിച്ച് അറിയേണ്ടതെല്ലാം
* സേവിങ്സ് അക്കൗണ്ട് തുടങ്ങാന്‍ ഏറ്റവും കുറഞ്ഞ പ്രായം 10 വയസ്സാണ്. മിനിമം 100 രൂപയില്‍ എക്കൗണ്ട് തുടങ്ങാം. മിനിമം ബാലന്‍സ് നിബന്ധന ഇല്ല. സേവിങ്‌സ് എക്കൗണ്ടിന്‍മേല്‍ 4 ശതമാനം പലിശ ലഭ്യമാക്കും.
* കറന്റ് അക്കൗണ്ട് തുടങ്ങാന്‍ വേണ്ട കുറഞ്ഞ തുക 1000 രൂപയാണ്. ഇതിന് മിനിമം ബാലന്‍സ് 1000 രൂപയാണ്.
* രാജ്യത്തെ ഏതാണ്ട് 40,000 പോസ്റ്റ്മാന്‍മാരുടെ സേവനം ലഭ്യമാക്കുന്നതിലൂടെ ബാങ്കിംഗ് സേവനം വീട്ടുപടിക്കല്‍ എത്തും. ഇവരുടെ കയ്യിലുള്ള ഉപകരണത്തിന്റെ സഹായത്തോടെ ബാങ്ക് ഇടപാടുകള്‍ നടത്തുന്നതോടൊപ്പം ആധാര്‍ എന്റോള്‍മെന്റും സാധ്യമാകും.
* പ്രധാന സേവനങ്ങള്‍: സേവിങ്‌സ്, കറന്റ് എക്കൗണ്ടുകള്‍, മണി ട്രാന്‍സ്ഫര്‍, ഡയറക്റ്റ് ബെനഫിറ്റ് ട്രാന്‍സ്ഫര്‍, ബില്‍ പേയ്മെന്റുകള്‍, എന്റര്‍പ്രൈസുകളുടെയും വ്യാപാരികളുടെയും പേയ്മെന്റുകള്‍
* ക്യൂആര്‍ കോഡില്‍ അധിഷ്ഠിതമായ ‘ക്യൂആര്‍ കാര്‍ഡ്’ ബാങ്കിന്റെ ഒരു സവിശേഷതയാണ്. ബാങ്ക് ഇടപാടുകളും ഷോപ്പിങ്ങും ഇതുകൊണ്ട് നടത്താം. അക്കൗണ്ട് നമ്പറോ പാസ്‌വേര്‍ഡോ
ഓര്‍ത്തുവയ്ക്കേണ്ടതില്ല. ബയോമെട്രിക് കാര്‍ഡായതിനാല്‍ നഷ്ടപ്പെട്ടാലും പണം സുരക്ഷിതമായിരിക്കും.
* വിവിധ ചാനലുകളിലൂടെയായിരിക്കും ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കുക. മൈക്രോ-എടിഎം, മൊബൈല്‍ ബാങ്കിംഗ് ആപ്പ്, എസ്എംഎസ്, ഐവിആര്‍ തുടങ്ങിയവ. കൗണ്ടര്‍ സേവനങ്ങള്‍ക്കു പുറമെയാണിത്.
* വ്യക്തികളില്‍ നിന്നും ചെറുകിട ബിസിനസുകളില്‍ നിന്നും ഒരു ലക്ഷം രൂപ വരെയുള്ള ഡെപ്പോസിറ്റുകള്‍ സ്വീകരിക്കാനാകും.
എന്നാല്‍ നേരിട്ട് ലോണ്‍ നല്‍കാനുള്ള അനുവാദം ഇല്ല. വായ്പ നല്‍കുന്ന കാര്യത്തില്‍ മറ്റ് ബാങ്കുകളുടെ ഏജന്റ് ആയി പ്രവര്‍ത്തിക്കാനാകും. അതുപോലെ തന്നെ ഇന്‍ഷുറന്‍സ് കമ്പനികളുമായും പാര്‍ട്ണര്‍ഷിപ് ഉണ്ട്.
* നിലവില്‍ രാജ്യമൊട്ടാകെ 650 ശാഖകളും 3,250 ആക്‌സസ്സ് പോയ്ന്റുകളും ഐപിപിബിക്കുണ്ട്. കേരളത്തില്‍ 14 എണ്ണവും. ഡിസംബര്‍ 31നു മുമ്പ് 1,55,000 തപാല്‍ ഓഫിസുകളിലേക്ക് ഐപിപിബിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും.
* തപാല്‍ വകുപ്പിന് കീഴില്‍ സര്‍ക്കാരിന് 100 ശതമാനം ഓഹരിപങ്കാളിത്തമുള്ള ബാങ്കാണിത്.
Post Your Comments