ക്രിസ്റ്റീന സ്കെല്‍ എന്ന ആല്‍ബര്‍ട്ടിയന്‍ യുവതിയാണ് താന്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തിനെതിരെ മനുഷ്യാവകാശ കോടതിയെ സമീപിച്ചിരിക്കുന്നത്. കാനഡയില്‍ സ്ഥിതിചെയ്യുന്ന ഒസോയീസ് ഗോല്ഫ് ക്ലബ്ബിലാണ് യുവതി ജോലി നോക്കിയിരുന്നത്. കമ്പനി നല്കിയ ഡ്രസ് കോഡ് പ്രകാരം ബ്രാ നിര്‍ബന്ധമായും ധരിക്കണമെന്നാണ് നിര്‍ദ്ദേശമുണ്ടായിരുന്നത്. എന്നാല്‍ ബ്രാ ധരിക്കുന്നതില്‍ യുവതി വിമുഖത പ്രകടിപ്പിച്ചു. ഇതോടെ കമ്പനി സ്കെല്ലിനെ ബ്രാ ധരിക്കാത്തതില്‍ ശകാരിച്ചു. ഇതോടെയാണ് സ്കെല്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുന്നത്.
താന്‍ കഴിഞ്ഞ 2 വര്‍ഷം മുന്‍പേ ബ്രാ ധരിക്കുന്നത് നിര്‍ത്തിയിരുന്നു. ബ്രാ ധരിക്കുന്നത് തനിക്ക് അരോചകമാണെന്നും തന്നെ സംബന്ധിച്ച് ബ്രാ ധരിക്കുകയെന്നത് ഭയാനകമാണെന്നും 25 വയസുളള സ്കെല്‍ പറയുന്നു. എന്നാല്‍ തന്നെപ്പോലെ തന്നെയാണല്ലോ പുരുഷന്മാര്, അവര്‍ക്ക് എന്തുകൊണ്ടാണ് ഇത് ബാധകമാകാത്തത്. ഇത് ശരിക്കും ലിംഗവിവേചനവും മനുഷ്യാവകാശ ലംഘനവുമാണെന്ന് സ്കെല്‍ അവകാശപ്പെട്ടു.
എന്നാല്‍ ഈ വിഷയത്തില്‍ ഒസോയീസ് ഗോല്ഫ് ക്ലബ്ബിന്റെ ജനറല്‍ മാനേജര്‍ ഡൗവ് റോബ് പ്രതികരിച്ചു. അടിവസ്ത്രം ധരിക്കാന്‍ യുവതിയെ നിര്‍ബന്ധിച്ചത് യുവതിയുടെ സുരക്ഷയെക്കരുതിയാണ്. മദ്യലഹരിയിലായതിന് ശേഷം എന്തൊക്കെയാണ് അവിടെ സംഭവിക്കുന്നതെന്ന് എല്ലാവർക്കുമറിയാമെന്നും അതിനാലാണ് യുവതിയെ ശകാരിച്ചതെന്നും അവര്‍ പറയുന്നു.
Also Read: നുമെറോളജിയുടെ അടിസ്ഥാനത്തിൽ പേരിൽ മാറ്റം കൊണ്ട് വന്ന ബോളിവുഡ് താരങ്ങൾ
യുവതി ഇതിനുശേഷം മാക്ക്ഡോണാള്ഡ്സ് എന്ന സ്ഥാപനത്തിലും ജോലി ചെയ്തിരുന്നു. അവിടുത്തെ മററ് ജീവനക്കാര്‍ യുവതിയെ അനുകൂലിച്ചു. ബ്രാ ധരിക്കാതെയെത്തിയതിന് സ്കെല്‍ ജോലിസ്ഥലത്ത് ഒട്ടേറെ യാതനകള്‍ മാനേജര്‍മാരില്‍ നിന്ന് സഹിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഇവിടെ പാചകക്കാരിയായി ജോലി ചെയ്യുന്ന കാറ്റേ ഗോസക്ക് പറയുന്നത്. ഗോസക്ക് എന്ന 19 വയസുകാരിയായ ജീവനക്കാരിയും സ്കെല്ലിന് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒരിക്കല്‍ വനിതയായ ഒരു മാനേജര്‍ ബ്രാ ധരിച്ചിട്ടുണ്ടൊയെന്ന് പരിശോധിക്കുന്നതിനായി അവളുടെ തോളില്‍ പിടിച്ച് ബ്രായുടെ സ്ട്രാപ്പ് തപ്പി നോക്കുന്നത് കണ്ടതായും ശേഷം അവളെ ക്യാബിനില്‍ കൊണ്ടുപോയി ഇത് കമ്പനിയുടെ മര്യാദയ്ക്ക് ചേരുന്ന പ്രവര്‍ത്തിയല്ലെന്നും സഭ്യമായി വേഷം ധരിക്കണമെന്ന് തന്നോട് നിര്‍ദ്ദേശിച്ചതായി സ്കെല്‍ വേദനയോടെ തന്നോട് പറഞ്ഞെന്ന് ഗോസക്ക്.
Also Read:അച്ചടക്കം ഏകാധിപത്യമാക്കി ചിത്രീകരിക്കുന്ന വിരോധാഭാസത്തെ കുറിച്ച് പ്രധാനമന്ത്രി
തന്റെ സ്ഥാപനം സ്കെല്ലിനോട് കാണിച്ചത് കടുത്ത നിയമലംഘനമായിരുന്നെന്നാണ് ഗോസക്ക് പറയുന്നത്. ഒരിക്കലും ജീവനക്കാരെ അവരുടെ വര്‍ഗ്ഗം, നിറം, ജാതി, ഭാഷ, ലിംഗം ഇവയുടെ പേരില്‍ തരം തിരിവ് കാണിക്കാന്‍ പാടുളളതല്ല. ബ്രാ ധരിക്കാതെയിരിക്കുക എന്ന ഒരാളുടെ ഇഷ്ടത്തെ കമ്പനി നല്ല മനോഭാവത്തോടെ കണ്ട് സ്കെല്ലിന്റെ ഇഷ്ടമായ ബ്രാ ധരിക്കാതെ ജോലിചെയ്യാന്‍ തന്റെ കമ്പനി അവളെ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ഗോസക്ക്. അവളുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഗോസല്‍. ഒപ്പം ക്രിസ്റ്റീന സ്കെല്ലും കാത്തിരിപ്പിലാണ് അവളുടെ നിയമയുദ്ധത്തിന്റെ വിജയത്തിനായി.
Post Your Comments